Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിലിട്ടറി ട്രാൻസ്ജന്റർ നിരോധനം : ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു

മിലിട്ടറി ട്രാൻസ്ജന്റർ നിരോധനം : ട്രംപിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി : 2016 ൽ ഒബാമ ഭരണകൂടം ഭിന്നലിംഗക്കാർക്കായി മിലിട്ടറിയുടെ വാതിൽ തുറന്നത് ജനുവരി 22 സുപ്രീം കോടതി വിധിയോടെ എന്നെന്നേക്കുമായി അടഞ്ഞു. സുപ്രീം കോടതിയുടെ 5 പേർ ബാൻ ഉത്തരവിനെ അനുകൂലിച്ചപ്പോൾ 4 പേർ എതിർത്തിരുന്നു.2017 ജൂലൈയിലാണ് അമേരിക്കൻ പ്രസിഡന്റ് പ്രത്യേക ഉത്തരവിലൂടെ ഭിന്നലിംഗക്കാർക്ക് മിലിട്ടറി സർവീസിൽ നിരോധനം ഏർപ്പെടുത്തിയത്‌.

ട്രംപിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു രാജ്യത്തിന്റെ വിവിധ കോടതികളിൽ ഫയൽ ചെയ്ത കേസ്സിൽ ചില കോടതിയിൽ സ്റ്റേ ഉത്തരവ് നൽകിയിരുന്നു.ഇന്നത്തെ സുപ്രീം കോടതി വിധിയോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളും ഇല്ലാതായി.

ട്രാൻസ് ജന്റർ വിഭാഗത്തിന് മിലിട്ടറിയിൽ പ്രവേശനം നൽകിയാൽ ഉണ്ടാകുന്ന ഭാരിച്ച ഇൻഷ്വ റൻസ് ചിലവുകളും, ഭിന്നലിംഗമാറ്റം സംഭവിച്ചവർക്ക് മുടങ്ങാതെ കഴിക്കേണ്ട മരുന്നുകൾക്കും ഖജനാവിൽ നിന്നും വലിയ തുക മുടക്കേണ്ടി വരുമെന്നാണ് ബാൻ ഉത്തരവിൽ നൽകിയിരുന്ന വിശദീകരണം.

സുപ്രീം കോടതി തീരുമാനം രാജ്യത്താകമാനം ഭിന്നലിംഗക്കാരുടെ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി 22 ചൊവ്വാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP