Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങി മരിച്ചതോടെ ഒക്കലഹോമ ടർണർ ഫോൾസ് അടച്ചു പൂട്ടി

രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങി മരിച്ചതോടെ ഒക്കലഹോമ ടർണർ ഫോൾസ് അടച്ചു പൂട്ടി

പി പി ചെറിയാൻ

ഒക്കലഹോമ: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സിലെ 2 വിദ്യാർത്ഥികൾ കൂടി സെപ്റ്റംബർ 3 ന് ടർണർ ഫോൾസ് തടാകത്തിൽ മുങ്ങി മരിച്ചതോടെ ഈ വർഷം ഇവിടെ മരിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നാലായി. ജൂലായ് മാസം ഡാളസ്സിൽ നിന്നുള്ള ജെസ്ലിൻ ജോസ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികളുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടത്.

സെപ്റ്റംബർ 3 ന് ഒഴിവുദിനം ആഘോഷിക്കാനെത്തിയയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സിലെ ഇന്ത്യൻ വിദ്യാർത്ഥികളായ അജയ് കുമാർ കൊയലാമുടിയും (23), തേജ് കൗശിക് വൊളെറ്റിയും (22), ഒമ്പതടി താഴ്ചയുള്ള വാട്ടർഫോൾസിന് താഴെയുള്ള തടാകത്തിൽ മുങ്ങിക്കളിക്കവെ ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് സഹായിക്കാൻ ചാടിയതായിരുന്നു രണ്ടാമൻ ഇരുവരും പിന്നെ വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നില്ല. മുങ്ങൽ വിദഗ്ദന്മാരാണ് ഇരുവരുടേയും മൃതശരീരങ്ങൾ പുറത്തെടുത്തത്.

ഇവർക്ക് കാര്യമായ നീന്തൽ പരിശീലനമോ ലൈഫ് ജാക്കറ്റോ ഇല്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇവിടെ സന്ദർശക സീസൺ ആയിരുന്നിട്ടും ആവശ്യമായ ലൈഫ് ഗാർഡിനെയോ സുരക്ഷാ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം ഒരു മാസം കഴിഞ്ഞ് അടക്കേണ്ട വാട്ടർഫാൾസ് ഉടനെ തന്നെ അടച്ചു പൂട്ടി സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചു. മരിച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഗോ ഫണ്ട് മി ഓപ്പൺ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP