Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രീമർ പദ്ധതിയിൽ വരുന്ന ആദ്യ അറ്റോർണിക്ക് ന്യൂജേഴ്സി ബാർ അസോസിയേഷനിൽ അംഗത്വം

ഡ്രീമർ പദ്ധതിയിൽ വരുന്ന ആദ്യ അറ്റോർണിക്ക് ന്യൂജേഴ്സി ബാർ അസോസിയേഷനിൽ അംഗത്വം

പി.പി. ചെറിയാൻ

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ മാത്രം ഡാക്കാ പദ്ധതിയിൽ വരുന്ന 22,000 ഡ്രീമേഴ്സിൽ ബാർ അസോസിയേഷനിൽ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ അറ്റോർണി എന്ന പദവി പാർത്ഥിവ് പട്ടേലിനു സ്വന്തം. ജനുവരി 24-ന് ന്യൂജേഴ്സി ബാർ അസോസിയേഷനിൽ നടന്ന ചടങ്ങിൽ പാർത്ഥിവ് പട്ടേലും ഭാര്യ സരികയും പങ്കെടുത്തു.

ന്യൂജേഴ്സി അറ്റോർണി ജനറൽ ഗുർബീർ ഗ്രവാൾ പട്ടേലിനു സത്യവാചകം ചൊല്ലിക്കൊടുത്തു. മാതാപിതാക്കളോടൊപ്പം മതിയായ രേഖകളില്ലാതെ അമേരിക്കയിൽ എത്തിയവരാണ് ഡ്രീമർ എന്ന് അറിയപ്പെടുന്നത്. ഇവർക്ക് സംരക്ഷണം നൽകുന്നതിന് ബരാക് ഒബാമ 'ഡാക' എന്ന പദ്ധതി അംഗീകരിച്ച് നടപ്പാക്കിയിരുന്നു.

പന്ത്രണ്ടാം വയസ്സിലാണ് പട്ടേൽ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയത്. 2012-ൽ ഡാക സ്റ്റാറ്റസ് ലഭിച്ചിരുന്നു. ഡ്രെക്ചെൽ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ പട്ടേൽ 2016-ൽ ന്യൂജേഴ്സി, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാർ പരീക്ഷകൾ പാസായിരുന്നു. ഡ്രീമേഴ്സ് അമേരിക്കക്കാരാണ് ഞങ്ങളിൽ ഡോക്ടർമാരും, അറ്റോർണിമാരും, അക്കൗണ്ടന്റുമാരും ഉണ്ട്- പട്ടേൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP