Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോക്ക് ഉപയോഗ നിയന്ത്രണം നിയമം നടപ്പിലാക്കിയേക്കും; തോക്ക് ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ കർശനമാക്കി ബരാക്ക് ഒബാമ

തോക്ക് ഉപയോഗ നിയന്ത്രണം നിയമം നടപ്പിലാക്കിയേക്കും; തോക്ക് ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ കർശനമാക്കി ബരാക്ക് ഒബാമ

വാഷിങ്ടൺ: തോക്ക് കൊണ്ടുള്ള അപകടങ്ങളും അക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അമേരിക്കയിൽ തോക്ക് ഉപയോഗ നിയന്ത്രണ നിയമം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ. രണ്ടാഴ്ചത്തെ അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ ഒബാമ, തോക്ക് വ്യാപാരം നിയന്ത്രിക്കുന്നതിനും മറ്റും പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള നിയമനിർമ്മാണമാണ് ആദ്യം നടത്തുക.

തോക്കുകൊണ്ടുള്ള ആക്രമണങ്ങൾ കുറയ്ക്കാൻ എന്ത് നടപടി സ്വീകരിക്കാമെന്ന കാര്യം ഒബാമ അറ്റോർണി ജനറൽ ലൊറേറ്റ ലിഞ്ചുമായി ഇന്ന് ചർച്ച ചെയ്യും. ഈ നീക്കത്തെ റിപ്പബ്ലിക്കുകൾ തന്നെ എതിർക്കുന്നുണ്ട്. അതിനാൽ തന്നെ ഇത് നടപ്പാക്കാനായി ഒരു നിയമപോരാട്ടം തന്നെ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. അനധികൃതമായ തോക്ക് വില്പന തടയുക എന്നു ലക്ഷ്യമിട്ടുകൊണ്ടാണ് തോക്ക് ഉപയോഗ നിയന്ത്രണ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള കരട് രേഖ ഒബാമ തയാറാക്കിയിട്ടുമുണ്ട്.

രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തി തോക്ക് വില്പനക്കാരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വീടുകളിലും മറ്റും അലക്ഷ്യമായി തോക്ക് സൂക്ഷിക്കുന്നതിലൂടെയും മറ്റും പിഞ്ചു കുഞ്ഞുങ്ങളുടെ അടക്കം ജീവൻ അപഹരിക്കപ്പെടുന്ന സാഹചര്യത്തിലാണ് തോക്കു വില്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്താൻ പ്രസിഡന്റ് തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP