Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണക്റ്റിക്കട്ടിലും കാലിഫോർണിയയിലും കൊറോണ വൈറസ്: വെസ്ലിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നിരീക്ഷണത്തിൽ

കണക്റ്റിക്കട്ടിലും കാലിഫോർണിയയിലും കൊറോണ വൈറസ്: വെസ്ലിയൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി നിരീക്ഷണത്തിൽ

മൊയ്തീൻ പുത്തൻചിറ

ഹാർട്ട്‌ഫോർഡ് (കണക്റ്റിക്കട്ട്): കണക്റ്റിക്കട്ടിലെ വെസ്ലയൻ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിയെ മാരകമായ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നിരീക്ഷണത്തിലാക്കിയെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.

മറ്റൊരാൾക്ക് ഇൻഫ്‌ളുവൻസ പോലുള്ള ഈ വൈറസ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ വിമാനത്താവളത്തിലൂടെ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ചുമയും പനിയും ഉണ്ടായതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

വളരെയധികം ജാഗ്രതയോടെ, വിദ്യാർത്ഥിക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ ഞങ്ങൾ സംസ്ഥാന പൊതുജനാരോഗ്യ വകുപ്പുമായും രോഗ നിയന്ത്രണ കേന്ദ്രങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ലോറൻ റൂബൻസ്‌റ്റൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രസ്തുത വിദ്യാർത്ഥിക്ക് കോറോണ വൈറസ് ആണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

രോഗിയെ ഐസൊലേറ്റ് ചെയ്യുകയാണെന്നും, ബന്ധപ്പെട്ട അധികൃതരെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മിഡിൽടൺ കോളേജ് പറഞ്ഞു. ക്യാംപസിൽ തിരിച്ചെത്തിയ ശേഷം പ്രസ്തുത വിദ്യാർത്ഥി അടുത്ത ബന്ധം പുലർത്തിയ മറ്റു വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.

സ്വകാര്യതയെ മാനിച്ച് വിദ്യാർത്ഥിയെ എവിടെയാണ് ചികിത്സിക്കുന്നതെന്ന് യൂണിവേഴ്‌സിറ്റി പറയുന്നില്ല.കഴിഞ്ഞ മാസം ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസ് ബാധിതരായ മൂന്ന് കേസുകൾ യുഎസിൽ സ്ഥിരീകരിച്ചിട്ടുണ്ട്.വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഈ അസുഖം ചൈനയിൽ രണ്ടായിരത്തിലധികം പേർക്ക് ബാധിക്കുകയും 56 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കാലിഫോർണിയയിൽ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കാലിഫോർണിയ: കാലിഫോർണിയയിലും ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓറഞ്ച് കൗണ്ടി ഹെൽത്ത് കെയർ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മാരകമായ ഈ വൈറസിന്റെ മൂന്നാമത്തെ കേസാണ് കാലിഫോർണിയയിലുള്ളതെന്ന് അധികൃതർ പറഞ്ഞു.

കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിലെ കേസ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായി കൗണ്ടി ഹെൽത്ത് കെയർ ഏജൻസിയുടെ (എച്ച്‌സിഎ) കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡിവിഷന് ഇന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ (സിഡിസി) നിന്ന് സ്ഥിരീകരണം ലഭിച്ചതായി ഏജൻസിയുടെ ട്വീറ്റിൽ വ്യക്തമാക്കി.

സ്വകാര്യതയെ മാനിച്ച് വൈറസ് ബാധയുള്ള രോഗി ചൈനയിലെ വുഹാനിൽ നിന്നുള്ള ഒരു യാത്രക്കാരനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.രോഗനിർണ്ണയം നടത്തുന്നതിന് മുമ്പ് രോഗി ഏജൻസിയിൽ എത്തിയിരുന്നു. സിഡിസിയിൽ നിന്ന് ലബോറട്ടറി സ്ഥിരീകരണത്തിനായി കാത്തിരിക്കുമ്പോൾ പൊതുജനങ്ങളിലേക്ക് പടരാതിരിക്കാൻ മാർഗനിർദ്ദേശം നൽകി'യെന്ന് ട്വിറ്റിൽ പറയുന്നു.

രോഗം ബാധിച്ച വ്യക്തിയെ ഇപ്പോൾ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഐസൊലേഷനിലുള്ള ഈ വ്യക്തിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ലോകമെമ്പാടും ഏകദേശം 2,000 പേർ, മിക്കവാറും ചൈനയിലെ എല്ലാവരും, ഈ വൈറസ് ബാധയുള്ളവരാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ 56 പേർ ഈ രോഗം ബാധിച്ച് ഇതിനോടകം മരണപ്പെട്ടു എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു.

ഏഷ്യയിലുടനീളവും, ഫ്രാൻസിലും ഓസ്‌ട്രേലിയയിലും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ ആദ്യത്തെ കേസ് ശനിയാഴ്ച രാത്രി റിപ്പോർട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇതുവരെ വാക്‌സിനുകൾ കണ്ടുപിടിക്കാത്ത എല്ലാ വൈറസുകളും പകരാതിരിക്കാൻ കൈ കഴുകുന്നതിലൂടെ, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് തടയാമെന്നും, കഴുകാത്ത കെകളാൽ കണ്ണും മൂക്കും വായയും തൊടാതിരിക്കുകയോ അല്ലെങ്കിൽ രോഗികളുമായുള്ള അടുത്ത ബന്ധം പുലർത്താതിരിക്കുകയോ ചെയ്യണമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) നിർദ്ദേശിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP