Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്സസ് വോട്ടർ രജിസ്റ്റ്രേഷൻ സമയപരിധി ഫെബ്രുവരി 3ന് അവസാനിക്കുന്നു

ടെക്സസ് വോട്ടർ രജിസ്റ്റ്രേഷൻ സമയപരിധി ഫെബ്രുവരി 3ന് അവസാനിക്കുന്നു

പി പി ചെറിയാൻ

ഓസ്റ്റിൻ : മാർച്ച് 3ന് നടക്കുന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേർ ചേർക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 3ന് അവസാനിക്കും. പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രൈമറി ഏർലി വോട്ടെടുപ്പ് ഫെബ്രുവരി 18 മുതൽ ആരംഭിക്കും. റിപ്പബ്ലിക്കൻ പാർട്ടിക്ക് മുൻ തൂക്കമുള്ള ടെക്സസ് സംസ്ഥാനം ഇത്തവണ ആരെ പിന്തുണക്കുമെന്ന് പ്രവചിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇരുപാർട്ടികളിലെയും വോളണ്ടിയാർമാർ വീടുതോറും കയറി ഇറങ്ങിയിരുന്നു.

ഇത്തവണ സംസ്ഥാനം ഡമോക്രാറ്റിക് പാർട്ടി പിടിച്ചെടുക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, തങ്ങളുടെ കോട്ടയിൽ വിള്ളൽ വീഴ്‌ത്തുന്നതിന് ആരേയും അനുവദിക്കില്ല എന്ന പ്രതിജ്ഞയെടുത്താണ് റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്. ടെക്സസ് സംസ്ഥാനത്തെ ഗവർണർ ഗ്രോഗ് ഏബെട്ടിന് റിപ്പബ്ലിക്കൻ പാർട്ടിക്ക് സംസ്ഥാനത്ത് ശക്തമായി അടിത്തറ ഉണ്ടാകുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും ട്രംപിന് ശക്തമായ പിന്തുണ നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരിക്കും ടെക്സസ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP