Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോർട്ട് വർത്ത് മേയറായി ബെറ്റ്സി പ്രൈസിന് അഞ്ചാം തവണയും വിജയം

ഫോർട്ട് വർത്ത് മേയറായി ബെറ്റ്സി പ്രൈസിന് അഞ്ചാം തവണയും വിജയം

പി.പി. ചെറിയാൻ

ഡാളസ് ഫോർട്ട് വർത്ത് : ഫോർട്ട് വർത്ത് മേയർ സ്ഥാനത്തേയ്ക്ക് മെയ് 4 ശനിയാഴ്ച നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ മൂവായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിനാണ് ബെറ്റിസ് പ്രൈസ്(69) അഞ്ചാമതും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.ഫോർട്ട് വർത്ത് സിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം മേയർ സ്ഥാനം അലങ്കരിക്കുന്ന മേയർ എന്ന സ്ഥാനം ഇനി ബെറ്റ്സി പ്രൈസിന്.

ഡമോക്രാറ്റിക്ക് പാർട്ടി ടെറന്റ് കൗണ്ടി ചെയർപേഴ്സൺ ഡെബോറ പീപ്പിസിനെയാണ് ബെറ്റ്സി പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടുകളിൽ 56 ശതമാനം നേടി വൻവിജയമാണ് പ്രൈസ് കരസ്ഥമാക്കിയത്. പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് മത്സരിക്കുന്ന ബെർണി സാന്റേഴ്സ് ഡെബോറെയാണ് എൻഡോഴ്സ് ചെയ്തിരുന്നു. ഇവർക്ക് 42 ശതമാനം വോ്ട്ടുകളാണ്. ലഭിച്ചത് മേയർ സ്ഥാനത്തേക്ക് മത്സരിച്ച മറ്റ് മൂന്ന് സ്ഥാനാർത്ഥികൾക്ക് 2 ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടുകൾ നേടാനായുള്ളൂ. 2011ലാണ് ആദ്യമായി ഫോർട്ട വർത്ത് മേയറായി ബെറ്റ്സി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷമാണ് മേയറുടെ കാലാവധി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP