Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷെരീഫിനെ കൊലപ്പെടുത്തിയ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഷെരീഫിനെ കൊലപ്പെടുത്തിയ പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

വാഷിങ്ടൺ: സൗത്ത് വെസ്റ്റ് വാഷിങ്ടൺ ഷെറിഫ് ഡപ്യൂട്ടി ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഏപ്രിൽ 14 നാണ് ഇയാൾ കൊല്ലപ്പെട്ടത്.

റോഡിൽ തടസ്സം സൃഷ്ടിച്ചു കിടന്നിരുന്ന വാഹനം പരിശോധിക്കുന്നതിനിടയിലാണ് ജസ്റ്റിൻ ഡിറോസിയേഴ്സിന്(29) വെടിയേറ്റത്. വെടിയേറ്റ ഡെപ്യൂട്ടിയെ വാൻകോവറിലുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

165 വർഷ ചരിത്രത്തിൽ കൗലിറ്റ്സ് കൗണ്ടി ഷെറിഫ് ഓഫിസിൽ ആദ്യമായാണ് ഡ്യൂട്ടിക്കിടയിൽ ഡെപ്യൂട്ടി കൊല്ലപ്പെടുന്നത്.22 മണിക്കൂറിനുശേഷമാണ് മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നത്. മരങ്ങൾക്കിടയിൽ നിന്നും പുറത്തുവന്ന പ്രതി വെടിവെച്ചതിനെ തുടർന്ന് മറ്റു രണ്ടു വെടിയേറ്റിട്ടുണ്ട്.

2016 മുതൽ സർവ്വീസിലുള്ള ജസ്റ്റിന് ഭാര്യയും അഞ്ചു മാസം പ്രായമായ ഒരു മകളും ഉണ്ട്. പ്രതിയുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പിനെകുറിച്ചു വാൻകോവർ പൊലീസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP