Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാളസിൽ ഈവർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് മരണം

ഡാളസിൽ ഈവർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് മരണം

പി.പി. ചെറിയാൻ

ഡാളസ് : 2018 റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് വെസ്റ്റ് നൈൽ വൈറസ് ഇൻഫെക്ഷൻ കേസ്സുകളിൽ ഒരാൾ മരിച്ചതായി ഓഗസ്റ്റ് 7 ചൊവ്വാഴ്‌ച്ച ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസസ് പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.

2018 ൽ ആദ്യമായാണ് ഡാളസ്സിൽ വെസ്റ്റ് നൈൽ വൈറസ് മരണം സംഭവിക്കുന്നത്.ലവ് ഫീൽഡ് വിമാനതാവളത്തിനു സമീപം താമസിച്ചിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയത് രോഗിയെകുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊതുകു സീസൺ ആരംഭിച്ചതായും, ബാൾബ് സ്പിറിങ്, കൊപ്പേൽ, ഡാളസ്, ഡിസോട്ട, ഗാർലന്റ്, ഹൈലാന്റ് പാർക്ക്, ഇർവിങ്ങ്, മസ്‌കിറ്റ്, റിച്ചാർഡ്സൺ, റോളറ്റ്, യൂണിവേഴ്സിറ്റി പാർക്ക് എന്നിവിടങ്ങളിൽ നിന്നും പിടിച്ചെടുത്ത കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്.കൊതുകുകൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഡയറക്ടിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ശിവരാമയ്യർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഇതോടൊപ്പം പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ശിവരാമയ്യർ പറഞ്ഞു. വൈസ്റ്റ് നൈൽ വൈറസ് ഇൻഫെക്ഷൻ മൂലം ഡാളസ് കൗണ്ടിയിൽ ഏറ്റവും കൂടുതൽ മരണം നടക്കുന്നത് 2012 ലാണ്. 398 രോഗികളിൽ 21 പേരാണ് ആ വർഷം മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP