Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്

പി പി ചെറിയാൻ

വാഷിങ്ടൻ ഡിസി: വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി ബന്ധം പൂർണമായും വിച്ഛേദിക്കുമെന്ന് ട്രംപ്. മെയ്‌ 29 ന് വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഇന്ന് നിയന്ത്രിക്കുന്നത് ചൈനയാണ്. എന്നാൽ സംഘടനയ്ക്കു അവർ നൽകുന്ന വാർഷിക വിഹിതം വെറും 40 മില്യനാണെന്നും അമേരിക്ക അതേ സ്ഥാനത്ത് 450 മില്യനാണ്.

കൊറോണ വൈറസ് ആഗോള വ്യാപകമായി ആയിരങ്ങളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചൈന ലോകത്തോട് മറുപടി പറയാൻ ബാധ്യസ്ഥയാണ്. വുഹാനിൽ രോഗം വ്യാപകമായതോടെ അവിടെ നിന്നുള്ളവരെ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചു ബെയ്ജിങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞത് ബോധപൂർവ്വമായ നടപടിയാണ്. മാത്രമല്ല വുഹാനിൽ നിന്നുള്ളവരെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിവിധ ലോകരാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുവാൻ അനുവദിച്ചത് എന്തുകൊണ്ടാണ് ട്രംപ് വിശദീകരണം ആവശ്യപ്പെട്ടു.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും ട്രംപ് പറഞ്ഞു.ചൈനയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും കോവിഡിന്റെ കാര്യത്തിൽ ഒത്തു കളിക്കുകയാണ്. ഇനിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി ഒന്നിച്ചു പോകുക അസാധ്യമായതിനാൽ ഇന്നു തന്നെ ബന്ധം വിച്ഛേദിക്കുകയാണെന്നും സംഘടനക്ക് നൽകിയിരുന്ന ഫണ്ട് ആഗോളതലത്തിൽ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അർഹരായവർക്ക് നൽകുമെന്നും ട്രംപ് പറഞ്ഞു.

2020 ജനുവരി 30ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഗ്ലോബൽ ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നുവെന്നും അന്ന് ചൈനക്ക് പുറത്ത് 82 കേസ്സുകൾ മാത്രമാണ്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും WHO തലവൻ പറഞ്ഞു. ലോക രാഷ്ട്രങ്ങൾ WHO ന്റെ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP