Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരിസോണ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുനാളിനു കൊടിയേറി

അരിസോണ തിരുകുടുംബ ദേവാലയത്തിൽ ഇടവക തിരുനാളിനു കൊടിയേറി

ജോയിച്ചൻ പുതുക്കുളം

അരിസോണ: ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് ഫീനിക്സ്, അരിസോണ ഇടവകയുടെ മധ്യസ്ഥനായ തിരുകുടുംബത്തിന്റേയും, ധീര രക്തസാക്ഷിയായ വി, സെബസ്ത്യാനോസിന്റേയും തിരുനാൾവാരാഘോഷത്തിന് തുടക്കംകുറിച്ചു.

ജനുവരി ആറാംതീയതി ഞായറാഴ്ച രാവിലെ 9.30-നു ഇടവക വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ആഘോഷമായ ദിവ്യബലിയും തുടർന്നു കൊടിയേറ്റവും. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം ദിവ്യബലിയും തിരുകുടുംബ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സീറോ മലങ്കര ആരാധന പ്രകാരമുള്ള ദിവ്യബലിക്ക് റവ.ഫാ. ബിജു എടയിലക്കാട്ട് (വികാരി, സെന്റ് ജൂഡ് സീറോ മലങ്കര കാത്തലിക് ചർച്ച്, സാൻജോസ്) മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു ഭക്തിസാന്ദ്രമായ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 12-നു ശനിയാഴ്ച വൈകുന്നേരം 5.30-ന് ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് മോസ്റ്റ് റവ. എഡ്വേർഡോ നെവാരസ് (ഓക്സിലറി ബിഷപ്പ് ഫീനിക്സ് ഡയോസിസ്) മുഖ്യ കാർമികനായിരിക്കും. ലാറ്റിൻ ആരാധനാക്രമത്തിലുള്ള ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 13-നു ഞായറാഴ്ചത്തെ പ്രധാന തിരുനാൾ കർമ്മങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും. റവ.ഫാ. മാത്യു മുഞ്ഞനാട്ട് (വികാരി സെന്റ് തോമസ് സീറോ മലബാർ ഫൊറോന സാന്റാഅന്ന, സി.എ) മുഖ്യ കാർമികത്വം വഹിക്കുന്ന സീറോ മലബാർ റാസ കുർബാനയും, തുടർന്നു ലദീഞ്ഞും പ്രദക്ഷിണവും കഴുന്നു നേർച്ചയും ക്രമീകരിച്ചിരിക്കുന്നു. പ്രധാന തിരുനാളിൽ വചനപ്രഘോഷണം നടത്തുന്നത് റവ.ഫാ. ജോയി പുതുശേരിയാണ് (സി.എം.ഐ ലാറ്റിൻ അമേരിക്കൻ കോർഡിനേറ്റർ). ഫാ. അലക്സ് ജോസഫ് സഹകാർമികനായിരിക്കും.

ഭക്തിസാന്ദ്രമായ തിരുനാൾ സമാപനം ആഘോഷകരമാക്കുവാൻ സൺഡേ സ്‌കൂൾ കുട്ടികളും, യുവജനങ്ങളും ഒരുക്കുന്ന ഔട്ട്ഡോർ കലാപ്രകടനങ്ങളും, വൈവിധ്യമാർന്ന നാടൻ ഭക്ഷണശാലകളും തിരുനാളിനു മോടികൂട്ടും.

തിരുനാൾ പ്രസുദേന്തി ആന്റോ യോഹന്നാൻ, റോസാ ആന്റോ കുടുംബാംഗങ്ങളാണ്. ഇടവക യൂത്ത് കോർഡിനേറ്ററായ ആന്റോ കഴിഞ്ഞ ഏതാനും വർഷങ്ങളായി മതാധ്യാപന രംഗത്തും, അൾത്താര ശുശ്രൂഷയിലും സജീവമായി പ്രവർത്തിച്ചുവരുന്നു.

നവോന്മേഷത്തോടെ 2019-ലേക്ക് ചുവടുവയ്ക്കുന്ന ഏവർക്കും ആത്മീയ ഉണർവ്വും, കരുത്തും പകരാൻ ഈ തിരുനാൾ ആചരണത്തിനു കഴിയുമാറാകട്ടെ എന്നു ജയിംസച്ചൻ ആശംസിച്ചു.

കുടുംബ ബന്ധങ്ങളിൽ പരസ്പര സ്നേഹത്തിന്റേയും സഹകരണത്തിന്റേയും വിശ്വസ്തതയുടേയും നാമ്പുകൾ തളിരണിയുവാനും തിരുകുടുംബത്തിന്റെ മാതൃകയിൽ നമ്മുടെ ഓരോരുത്തരുടേയും കുടുംബങ്ങളെ കെട്ടിപ്പെടുക്കുവാനും ഏവർക്കും കഴിഞ്ഞാൽ മാത്രമേ ഈ തിരുനാൾ ആചരണം അർത്ഥവത്താകുകയുള്ളുവെന്നും ജയിംസ് അച്ചന്റെ തന്റെ ആശംസാ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഇടവകയുടെ കൂട്ടായ്മയിൽ പങ്കുചേരുവാനും ദൈവാനുഗ്രഹം പ്രാപിക്കാനും ഏവരേയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ട്രസ്റ്റിമാരായ ജെയിസൻ വർഗീസ്, ചിക്കു ബൈജു, അഭിലാഷ് സാം എന്നിവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP