Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അർമേനിയൻ രക്ത സാക്ഷികളെ അനുസ്മരിച്ച് ക്രൈസ്തവ സഭകൾ

അർമേനിയൻ രക്ത സാക്ഷികളെ അനുസ്മരിച്ച് ക്രൈസ്തവ സഭകൾ

ർമേനിയൻ രക്തസാക്ഷികളെ അനുസ്മരിച്ച് അർമേനിയൻ ഓർത്തഡോക്‌സ് സഭയുടെ നേതൃത്വത്തിൽ  ലോകമെമ്പാടുമുള്ള ഓർത്തഡോക്‌സ് ക്രൈസ്തവ സഭകളുടെ സംയുക്ത സഹകരണത്തിൽ അനുസ്മരണ ശുശ്രൂഷ നടത്തി. ശുശ്രൂഷകളിലും വിശുദ്ധ മൂറോൻ കൂദാശയിലും മലങ്കരസഭയും ഭാഗഭാക്കായി. അർമേനിയൻ കാതോലിക്കോസ് ആരാം ഒന്നാമൻ ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൊസ് ദ്വിതീയൻ കാതോലിക്കാ ബാവയോടൊപ്പം ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ്, ഫാ.ഡോ.ബേബി വർഗീസ്, ഫാ.എബ്രഹാം തോമസ്, ഡീ.ഷിബു കാട്ടിൽ,  ജേക്കബ് മാത്യു കുളഞ്ഞികൊമ്പിൽ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം  അനുഗമിച്ചു.

1915 ൽ അർമേനിയയിൽ നടന്ന വംശീയ വിച്ചേദനത്തിന്റെ നൂറാം വാർഷിക അനുസ്മരണ ശുശ്രൂഷയിൽ പരിശുദ്ധ കാതോലിക്കാ ബാവക്കൊപ്പം കൊപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെ തലവൻ പരിശുദ്ധ തെവദോറോസ് രണ്ടാമൻ, ഈജിപറ്റ് ഗ്രീക്ക് ഓർത്തഡോക്‌സ് സഭാ തലവൻ പോപ്പ് തെയോഡോറോസ് രണ്ടാമൻ, എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ പരിശുദ്ധ ആബൂന മത്യാസ് പാത്രിയർക്കീസുമുൾപ്പെടെ വിവിധ ക്രൈസ്തവ സഭാ നേതാക്കൾ ശുശ്രൂഷകളിൽ പങ്കെടുത്തു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP