Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ആത്മസംഗീതം 2018' - ഒരുക്കങ്ങൾ പുരോഗമിക്കുന്നു

'ആത്മസംഗീതം 2018' - ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സൺഡേ സ്‌കൂൾ കെട്ടിട നിർമ്മാണ ധനശേഖരണാര്ഥം നടത്തപെടുന്ന ആത്മസംഗീതം - 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 9നു ഞായറാഴ്ച വൈകുന്നേരം 5:30 മണിക്ക് സെന്റ് ജോസഫ് ഹാളിൽ വച്ചാണ് (303, Present Street, Missouri City - TX 77489) ആത്മസംഗീതം പരിപാടി നടത്തപ്പെടുന്നത്.

വര്ഷങ്ങളായി ഭാരതത്തിനകത്തും പുറത്തും ക്രിസ്തീയസംഗീത-ഗാനരംഗത്തു പ്രശോഭിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ഗായകരായ കെ.ജി. മർക്കോസ്, ബിനോയ് ചാക്കോ, പുതു പ്രതിഭകളായ ജോബ് കുര്യൻ, അന്ന ബേബി, മറ്റു സംഗീതജ്ഞർ ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓർക്കസ്ട്ര 2018 ലെ ഒരു വേറിട്ട സംഗീതാനുഭവം തന്നെയായിരിക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ഹൂസ്റ്റണിലെ പ്രശസ്തരായ 'സുനന്ദാസ് പെർഫോമിങ് ആര്ട്ട്‌സ് സെന്റർ', ഡി- ക്ലബ് എന്നീ നൃത്തവിദ്യാലയങ്ങളിലെ കുട്ടികളുടെ നയന മനോഹര ദൃശ്യങ്ങൾ ഒരുക്കി അവതരിപ്പിക്കുന്ന നൃത്തങ്ങളും ഈ പരിപാടിക്ക് നിറപ്പകിട്ടു പകരും.

വികാരി ഫാ. ഐസക് പ്രകാശ്, ട്രസ്റ്റി രാജു സ്‌കറിയ, സെക്രട്ടറി റോയ് വര്ഗീസ്, ജോർജ് തോമസ്, ജേക്കബ് ശാമുവേൽ, റിജോ ജേക്കബ്, എബി രാജു തുടങ്ങിയവർ നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികളോടൊപ്പം ഇടവകാംഗങ്ങ കളും പരിപാടിയുടെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു.

ഹൂസ്റ്റണിലെ സംഗീത കലാസ്വാദകരെ വിനയപൂർവം ഈ സംഗീത സന്ധ്യയിലേക്കു ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു,

ഫാ. ഐസക് പ്രകാശ് - 832 997 9788
റോയ് വർഗീസ് - 832 444 3045
രാജു സ്‌കറിയാ - 832 296 9294

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP