Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ സീറോ മലബാർ ഇടവകയിൽ ബൈബിൾ പാരായണം ആരംഭിച്ചു

ഷിക്കാഗോ സീറോ മലബാർ ഇടവകയിൽ ബൈബിൾ പാരായണം ആരംഭിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മാർത്തോമാ ശ്ശീഹാ ഇടവകയിൽ ഭവനങ്ങൾ തോറും ബൈബിൾ പാരായണം ആരംഭിച്ചു. ഉത്പത്തി പുസ്തകം മുതൽ വെളിപാട് വരെയുള്ള ബൈബിളിലെ എല്ലാ ഭാഗങ്ങളും 365 ദിവസംകൊണ്ട് വായിച്ചുതീർക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്നു അധ്യായങ്ങൾ വായിക്കണം.

ദേവാലയത്തിൽ നിന്നും പ്രത്യേകം നൽകിയിട്ടുള്ള ബൈബിൾ വാർഡുകൾ തോറും വീടുകളിൽ പ്രതിഷ്ഠിച്ച് വായിക്കുന്നതാണ്. പ്രസ്തുത ബൈബിൾ ഓരോ ദിവസവും അടുത്ത ഭവനത്തിലേക്ക് കൈമാറി, അങ്ങനെ വർഷം അവസാനിക്കുമ്പോഴേയ്ക്കും എല്ലാ ഭവനങ്ങളിലും പ്രസ്തുത ബൈബിൾ എത്തും.

ശനിയാഴ്ച ദേവാലയത്തിലും ബൈബിൾ വായനയും പഠന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP