Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രക്ഷുബ്ധ മനസ്സുകൾക്ക് സൗഖ്യലേപനം ജപമാല: ബിഷപ്പ് മാർ ജോയി ആലപ്പാട്ട്

പ്രക്ഷുബ്ധ മനസ്സുകൾക്ക് സൗഖ്യലേപനം ജപമാല: ബിഷപ്പ് മാർ ജോയി ആലപ്പാട്ട്

ഫീനിക്സ്:  സാധാരണ മനുഷ്യന്റെ അനുദിന ജീവിതത്തിലെ സൗഖ്യദായകമായ പ്രാർത്ഥനയാണ് ജപമാല. കത്തോലിക്കാ ആധ്യാത്മികതയിൽ ജപമാലയ്ക്ക് അമൂല്യമായ സ്ഥാനമാണുള്ളത്. ദിവ്യകാരുണ്യം, പൗരോഹിത്യം, മരിയഭക്തി എന്നീ മൂന്നു നെടുംതൂണുകളിലാണ് കത്തോലിക്കാ വിശ്വാസം പണിതുയർത്തപ്പെട്ടിരിക്കുന്നതെന്നും ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്.

ഫീനിക്സ് ഹോളി ഫാമിലി സിറോ മലബാർ ദേവാലയത്തിലെ ജപമാല മാസാചരണത്തിന്റെ സമാപനദിനത്തിൽ അർപ്പിക്കപ്പെട്ട ആഘോഷമായ ദിവ്യബലി മധ്യേ സന്ദേശം നൽകുകയായിരുന്നു പിതാവ്. ക്ഷതമേൽപ്പിക്കപ്പെട്ട ശരീരത്തിന് സൗഖ്യം നൽകുന്ന ഔഷധധാരയെന്നപോലെ, പാപത്താൽ മുറിവേൽപിക്കപ്പെട്ട ആത്മാവിനും ഇടമുറിയാതെയുള്ള ജപമാലയർപ്പണം സൗഖ്യദായകമായ ആത്മീയ ഔഷധധാരയാകുമെന്ന് ബിഷപ്പ് പറഞ്ഞു. മുറിവേൽപിക്കപ്പെടുന്ന മനസ്സുകളെ സുഖപ്പെടുത്തുന്ന ആത്മീയ ലേപനംകൂടിയാണ് കൊന്തനമസ്കാരം.

സഭയുടെ ആരംഭകാലംതൊട്ട് പരിശുദ്ധ കന്യകാമറിയത്തിന് ദൈവമാതാവ് എന്ന സ്ഥാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചു നൽകിയിട്ടുള്ളതാണെന്നും കത്തോലിക്കാ വിശ്വാസത്തെ തകർക്കാൻ കൊതിക്കുന്ന ശക്തികൾ എക്കാലത്തും ചോദ്യം ചെയ്യുന്നത് പരിശുദ്ധ മറിയത്തിന്റെ ദൈവ മാതൃസ്ഥാനമാണെന്നുള്ളതും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കണമെന്നും ദിവ്യബലി മധ്യേ ബിഷപ്പ് ഓർമ്മപ്പെടുത്തി.

ഭാരതീയ പരമ്പരാഗത കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിലും കുടുംബ പ്രാർത്ഥനയിൽ കൊന്ത നമസ്കാരത്തിന് അതുല്യ സ്ഥാനമാണുള്ളത്. ആധുനിക പ്രവാസി ലോകത്ത് ജീവിക്കുന്നവർ തങ്ങളുടെ പ്രാർത്ഥനാ സൽക്കാരത്തിൽ നിന്നും കുടുംബ പ്രാർത്ഥനയും അതിന്റെ അവിഭാജ്യഘടകമായ ജപമാലയും ഒഴിവാക്കാൻ ശ്രമിക്കുന്നത് അപകടകരമാകുമെന്നും മാർ ജോയി ആലപ്പാട്ട് അഭിപ്രായപ്പെട്ടു. ഒരുമിച്ചുള്ള പ്രാർത്ഥനയും പങ്കുവെയ്ക്കലും കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിലും സമാധനവും സന്തോഷവും ഐക്യവും കൈവരുത്തും. കൂടുതൽ ജപമാലയർപ്പിക്കുന്നത് ജീവിതത്തെ കൂടുതൽ വിശുദ്ധീകരിക്കുമെന്നും പിതാവ് പറഞ്ഞു.

ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിലെ ജപമാല മാസാചരണത്തിന്റെ സമാപനാഘോഷങ്ങൾ ഏറെ പുതുമകളോടെയാണ് ഈവർഷം കൊണ്ടാടിയത്. സമാപന ദിനത്തിലെ സമൂഹബലിയിലും മറ്റു തിരുകർമ്മങ്ങളിലും മുഖ്യകാർമികത്വം വഹിച്ചത് ബിഷപ്പ് മാർ ജോയി ആലപ്പാട്ടാണ്. കത്തിച്ച മെഴുകുതിരികളും കയ്വിലെന്തി നടത്തിയ ജപമാല പ്രദക്ഷിണത്തിന് വികാരി ഫാ. ജോർജ് എട്ടുപറയിൽ മുഖ്യനേതൃത്വം നൽകി. പരമ്പരാഗത കേരളീയ ക്രൈസ്തവാനുഷ്ഠാനമായ പാച്ചോർ നേർച്ച തിരുനാൾ കർമ്മങ്ങളെ ഏറെ ഭക്തിനിർഭരമാക്കി. ആഘോഷപരിപാടികൾ ഏകോപിപ്പിക്കുന്നതിന് ദേവാലയ ട്രസ്റ്റിമാരായ അശോക് പാട്രിക്. ടോമിച്ചൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. മാത്യു ജോസ് അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP