Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബ്ലെസ്സിങ് ടുഡേ' ആയിരത്തിന്റെ നിറവിലേക്ക്

'ബ്ലെസ്സിങ് ടുഡേ' ആയിരത്തിന്റെ നിറവിലേക്ക്

ജോയിച്ചൻ പുതുക്കുളം

ലോകമെമ്പാടുമുള്ള മലയാളികളുടെ ഭവനങ്ങളിലേക്ക് എല്ലാദിവസവും രാവിലെ ക്രിസ്തുവിന്റെ സ്‌നേഹ സന്ദേശവുമായി എത്തുന്ന 'ബ്ലെസ്സിങ് ടുഡേ' ടിവി പ്രോഗ്രാം ആയിരത്തിന്റെ നിറവിലേക്ക്. കേരളത്തിലെ ആദ്യത്തെ മെഗാ ചർച്ചായ കൊച്ചി 'ബ്ലെസ്സിങ് സെന്ററിന്റെ' ഒരു ചെറിയ തുടക്കമായി 2011 ജനുവരി 17-ന് പ്രമുഖ ടിവി ചാനലിൽ ആരംഭിച്ച 'ബ്ലെസ്സിങ് ടുഡേ'യുടെ ഓരോ വളർച്ചയും വിശ്വാസത്തിന്റെ കാൽവെയ്പ് ആയിരുന്നു. തികച്ചും വളരെ ലളിതമായ ഭാഷയിൽ എല്ലാദിവസവും രാവിലെ ബ്രദർ ഡാമിയനും, സിസ്റ്റർ ക്ഷമാ ഡാമിയനും 'ബ്ലെസ്സിങ് ടുഡേ' ടിവി പ്രോഗ്രാമിലൂടെ ജനലക്ഷങ്ങളോട് ദൈവവചനം പങ്കുവെയ്ക്കുന്നു.

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജാതി-മത സഭാ വ്യാത്യാസമെന്യേ 'ബ്ലെസ്സിങ് ടുഡേ' ജനഹൃദയത്തിനുള്ളിൽ സ്ഥിരപ്രതിഷ്ഠ നേടി. ക്രിസ്തീയ ടെലിവിഷൻ രംഗത്ത് കേരളത്തിൽ ആദ്യമായി പല നൂതനമായ ആശയങ്ങളും അവതരണ രീതികളും അവതരിപ്പിച്ചത് ബ്രദർ ഡാമിയനും സിസ്റ്റർ ക്ഷമാ ഡാമിയനും ആണ്. 'ബ്ലെസ്സിങ് ടുഡേ'യുടെ അവതരണ രീതി മറ്റു പലരും അനുകരിക്കുന്നത് 'ബ്ലെസ്സിങ് ടുഡേ'യുടെ ജനഹൃദയത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നു. കേരളത്തിലും കേരളത്തിനു പുറത്തും അനേകർക്ക് അനുഗ്രഹമായി മാറിയ 'ബ്ലെസിങ്  ഫെസ്റ്റിവൽ'. 'ബ്ലെസ്സിങ് ടുഡേ' ടിവി പ്രോഗ്രാമിന്റെ പ്രേക്ഷക സംഗമം ആണ്.

ജാതി-മത വ്യത്യാസമെന്യേ ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള 'ബ്ലെസ്സിങ് ടുഡേ' ടിവി പ്രോഗ്രാം, ഫേസ്‌ബുക്ക്, യു ട്യൂബ്, വെബ്‌സൈറ്റ് എന്നിവയിലൂടെ അനേകർ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വീക്ഷിക്കുന്നുണ്ട്. അമേരിക്കയിലെ പ്രേക്ഷകരുടെ പ്രത്യേക താത്പര്യപ്രകാരം 'ബ്ലെസ്സിങ് ടുഡേ' പ്രേക്ഷകസംഗമം 'ബ്ലെസിങ് ഫെസ്റ്റിവൽ' ന്യൂയോർക്ക്, സാൻജോസ്, ഹൂസ്റ്റൺ, കാലിഫോർണിയ എന്നീ പ്രമുഖ നഗരങ്ങളിൽ നടത്തുകയുണ്ടായി.  ഡിസംബർ 5,6 തീയതികളിൽ കൊച്ചി ബ്ലെസിങ് സെന്ററിൽ നടക്കുന്ന ആയിരാമത് എപ്പിസോഡിന്റെ സ്‌തോത്ര ആരാധനയിൽ ലോകമെമ്പാടുമുള്ള അനേകർ പങ്കെടുക്കുന്നു. ഈയാഴ്ച നടക്കുന്ന 'ബ്ലെസ്സിങ് ടുഡേ' പ്രോഗ്രാമിൽ കേരളത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ തങ്ങളുടെ ആശംസകൾ പങ്കുവെയ്ക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.themasterministries.org
utube: blessingtoday1000

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP