Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാതോലിക്കാ ബാവാ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ സന്ദർശിച്ചു

കാതോലിക്കാ ബാവാ ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ സന്ദർശിച്ചു

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചിരകാല അഭിലാഷം പൂർത്തീകരിച്ച് പെൻസിൽവേനിയ ഡാൽട്ടണിലെ ഫാത്തിമ സെന്ററിൽ തയാറാവുന്ന ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ കാതോലിക്കാ ബാവാ സന്ദർശിച്ചു.

ഓഗസ്റ്റ് 31നു രാവിലെ നടത്തിയ സന്ദർശനത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസ് സന്നിഹിതനായിരുന്നു. ചാപ്പൽ സന്ദർശിച്ച ബാവാ അൽപസമയം പ്രാർത്ഥനയിൽ മുഴുകി.

കാലാകാലങ്ങളായി സഭയ്ക്ക് ആവശ്യമുള്ളത് എന്തെന്ന് ദൈവം ആഗ്രഹിക്കുകയും, ആഗ്രഹം പൂർത്തിയാക്കുന്നതിന് ചിലരെ ഉപയോഗപ്പെടുത്തുകയും ചെയ്യും. ദൈവത്താൽ അസാധ്യമായത് ഒന്നുമില്ലല്ലോ. സദുദ്ദേശ്യത്തോടുകൂടി സഭയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും അനിവാര്യമായ നിലയിലുള്ള പ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും വിജയിക്കട്ടെ എന്നും, ഇത് മുഖാന്തിരമായിട്ട് സഭയുടെ ശക്തി -വളർച്ച- കൂടുതൽ കൂടുതൽ ബലപ്പെടട്ടെ എന്നാശംസിക്കുന്നു. അഭിവന്ദ്യ നിക്കോളോവോസ് തിരുമേനിക്കും കൗൺസിൽ അംഗങ്ങൾക്കും വൈദികർക്കും ഇടവകജനങ്ങൾക്കും സ്വന്തം നിലയിലും സഭയുടെ പ്രധാന മേലധ്യക്ഷൻ എന്ന നിലയിലും പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേരുന്നതായി കാതോലിക്ക ബാവാ പറഞ്ഞു.

ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു.

ചാപ്പൽ, ലൈബ്രറി, കോൺഫറൻസ് മുറികൾ, ക്ലാസ്മുറികൾ, ഓഫീസുകൾ എന്നിവയെല്ലാം റിട്രീറ്റ് സെന്ററിലുണ്ട്. ഇരുനൂറോളം അതിഥികളെ താമസിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള രണ്ട് ഡോർമറ്ററികൾ, ജിംനേഷ്യം, 800 പേർക്ക് ഇരിപ്പിടമൊരുക്കുന്ന വിശാലമായ ഓഡിറ്റോറിയം എന്നിവയെല്ലാം തന്നെ ഇവിടെയുണ്ട്. 4.50 മില്യൺ ഡോളറിനാണ് റിട്രീറ്റ് സെന്റർ ഭദ്രാസനം സ്വന്തമാക്കുന്നത്. ഇതിൽ ഒരു മില്യൺ പുനർനിർമ്മാണത്തിനു മാത്രമായി കണക്കാക്കുന്നു.

ചടങ്ങിൽ ബാബു പാറയ്ക്കൽ, ഫാ. ജിസ് ജോൺസൺ, സഭാ മാനേജിങ് കമ്മിറ്റി അംഗം പോൾ കറുകപ്പിള്ളിൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി വർഗീസ്, സ്‌ക്രാന്റൺ ഭദ്രാസന പ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP