Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ പ്രാർത്ഥനാവാരം 30 മുതൽ

ഹൂസ്റ്റണിൽ എക്യൂമെനിക്കൽ പ്രാർത്ഥനാവാരം 30 മുതൽ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ വച്ച് പ്രാർത്ഥനാവാരം സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 30 തിങ്കളാഴ്ച മുതൽ ഒക്ടോബർ 6 ഞായറാഴ്ച വരെ വൈകിട്ട് 7 മുതൽ 8 വരെ നടത്തപെടുന്ന പ്രാർത്ഥനാവാരത്തിൽ വിവിധ ദേവാലയങ്ങളിലെ വൈദികർ ദൈവവചന പ്രഘോഷണം നടത്തും.

സെപ്റ്റംബർ 30 തിങ്കളാഴ്ച - സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്
ഒക്ടോബർ 1 ചൊവ്വാഴ്ച - സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചർച്ച്
ഒക്ടോബർ 2 ബുധനാഴ്ച - ട്രിനിറ്റി മാർത്തോമാ ചർച്ച്
ഒക്ടോബർ 3 വ്യാഴാഴ്ച - സെന്റ് മേരീസ് മലങ്കര ഓർത്തഡോക്ൾസ് ചർച്ച്
ഒക്ടോബർ 4 വെള്ളിയാഴ്ച - സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്
ഒക്ടോബർ 5 ശനിയാഴ്ച - സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഓർത്തഡോക്ൾസ് ചർച്ച്
ഒക്ടോബർ 6 ഞായറാഴ്ച - സെന്റ് ജെയിംസ് ക്‌നാനായ ചർച്ച്

ഗാനശുശ്രൂഷയും പ്രത്യേക മധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും.അതാത് ദേവാലയങ്ങളിലെ വികാരിമാർ അദ്ധ്യക്ഷത വഹിക്കും.

ഹൂസ്റ്റൺ നിവാസികളുടെ കുടുംബ ഭദ്രതയ്ക്കും സമാധാനജീവിതത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഈ പ്രാർത്ഥനവാരം ജാതിമതഭേദമെന്യേ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റവ. ഫാ. ഐസക് ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ഏബ്രഹാം വർഗീസ് ( വൈസ് പ്രസിഡണ്ട്), റവ. കെ.ബി. കുരുവിള (പി.ആർ.ഓ) അനൂപ് ചെറുകാട്ടൂർ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി പ്രാർത്ഥനാവാരത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്,

റവ. ഫാ. ഐസക് ബി. പ്രകാശ് - 832 997 9788
അനൂപ് ചെറുകാട്ടൂർ - 727 255 3650

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP