Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂൾ കലോത്സവം 13 ന്

ഷിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂൾ കലോത്സവം 13 ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ഈ വർഷത്തെ വാർഷികവും കലോത്സവും സംയുക്തമായി ഏപ്രിൽ 13 ന് വൈകിട്ട് 6 മണിമുതൽ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നു .

ഷിക്കാഗോ ക്നാനായ സമൂഹത്തിലെ വിശ്വാസപരിശീലനത്തിന് നവോന്മേഷം പകർന്ന സി സി ഡി ഫെസ്റ്റിവൽ തുടർച്ചയായ പതിനാലാമത്തെ വർഷമാണ് നടത്തപ്പെടുന്നത് .പാഠ്യ വിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങളിലും കുട്ടികൾക്ക് അറിവും ജ്ഞാനവും ലഭിക്കുന്നതിനുവേണ്ടിയാണ് ഡാൻസുകളുടെയും സ്‌കിറ്റുകളുടെയും രൂപത്തിൽ ഫെസ്റ്റിവൽ നടത്തപ്പെടുന്നത്. മതബോധന സ്‌കൂളിലെ അഞ്ഞൂറിലധികം കുട്ടികളും അദ്ധ്യാപകരും ഫെസ്റ്റിവലിൽ പങ്കാളികളാകും .

ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ ഫാ . തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവലിന് ഫൊറാന വികാരി ഫാ. എബ്രഹാം മുത്തോലത്തു ആശംസകൾ അർപ്പിക്കും . അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ, സ്‌കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ , മനീഷ് കൈമൂലയിൽ , കോർഡിനേറ്റർ മാരായ ജ്യോതി ആലപ്പാട്, ട്വിങ്കിൾ തൊട്ടിച്ചിറയിൽ, സെക്രട്ടറി ബിനു ഇടകര, ചർച് എക്സിക്യൂട്ടീവ് , ടീച്ചേർസ്, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . സ്റ്റീഫൻ ചൊള്ളമ്പേൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP