Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വചന പ്രഘോഷണം

ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വചന പ്രഘോഷണം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: എവൻസ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ചു മെയ് 19,20,21,22 തീയതികളിൽ സുപ്രസിദ്ധ ധ്യാന ഗുരു റവ.ഫാ. ദാനിയേൽ പൂവണ്ണത്തിലിന്റെ നേതൃത്വത്തിൽ വചനശുശ്രൂഷ നടത്തപ്പെടുന്നു.

വചന പ്രഘോഷണരംഗത്ത് പ്രശംസനീയ വിധത്തിൽ പ്രവർത്തിക്കുന്ന ദാനിയേൽ അച്ചൻ ഒരു അദ്ധ്യാപകൻ കൂടിയാണ്. 'വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കുവാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു' (ലൂക്കാ 24:45) എന്നതാണ് പ്രമേയം.

വി. കുർബാന, വചന പ്രഘോഷണം, കുമ്പസാരം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വചനശുശ്രൂഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഏവരേയും മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. ബാബു മഠത്തിൽപറമ്പിലും, പാരീഷ് കൗൺസിൽ അംഗങ്ങളും സ്വാഗതംചെയ്യുന്നു.

തീയതി, സമയം: മെയ്‌ 19,20, 21,22. എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ.
സ്ഥലം: St. Marys Malankara Catholic Church, 1208 Ashland Ave, Evanston, IL 60202.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ബാബു മഠത്തിൽപറമ്പിൽ (773 754 9638), ബെഞ്ചമിൻ തോമസ് (847 529 4600), രഞ്ജൻ ഏബ്രഹാം (847 287 0661), രാജു വിൻസെന്റ് (630 890 7124).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP