Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ ദുക്റാന തിരുനാൾ 28 മുതൽ ജൂലൈ 14 വരെ

ഷിക്കാഗോ മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ ദുക്റാന തിരുനാൾ 28 മുതൽ ജൂലൈ 14 വരെ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മാർത്തോമാശ്ശീഹാ കത്തീഡ്രലിൽ ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാൾ 2019 ജൂൺ 28 മുതൽ ജൂലൈ 14 വരെ ഭക്ത്യാഢംബരമായി ആഘോഷിക്കുന്നു. ജൂൺ 28 മുതൽ ജൂലൈ ഏഴാം തീയതി വരെ തോമാശ്ശീഹായോടുള്ള പ്രത്യേക നൊവേനയും, ഓരോ ദിവസവും ഇടവകയിലെ വിവിധങ്ങളായ വിശ്വാസി സമൂഹത്തെ അനുസ്മരിച്ച് സമർപ്പിച്ചുള്ള ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഇൻഫന്റ് ജീസസ്, കുട്ടികൾ, യുവജനങ്ങൾ, രോഗികൾ, ഗ്രാന്റ് പേരന്റ്സ് തുടങ്ങിയവരേയും ഓരോദിവസവും അനുസ്മരിക്കുന്നതാണ്.

ജൂൺ 30-ന് രാവിലെ 10.30-നുള്ള ദിവ്യബലിക്കുശേഷം തിരുനാൾ കൊടിയേറ്റം നടത്തും. അന്നേദിവസം ഇടവകയിലെ യുവജനങ്ങൾ സേവനദിനമായി ആഘോഷിച്ചുകൊണ്ട് 'സീറോ ഇംപാക്ട് റൈസ് എഗനിസ്റ്റ് ഹങ്കർ- ഫീഡ് ദി ഹങ്കർ' എന്ന ഏജൻസിയുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ പായ്ക്ക് ചെയ്യുന്നതാണ്.

ജൂലൈ ഒന്നാം തീയതി രൂപതയുടെ സ്ഥാപനത്തിന്റെ ഓർമ്മയും, രൂപാതാധ്യക്ഷനായ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക അനുസ്മരണവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മൂന്നിനു ദക്റാന തിരുനാൾ ദിനത്തിൽ മലയാളത്തിലും ജൂലൈ ആറിനു ഇംഗ്ലീഷിലും റാസ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ അഞ്ചിന് മാർ ജോയി ആലപ്പാട്ട് ദിവ്യബലിക്ക് നേതൃത്വം നൽകും. ബാലേശ്വർ രൂപതയുടെ മുൻ മെത്രാൻ തോമസ് തിരുതാലിൽ വചന സന്ദേശം നൽകുന്നതാണ്. അന്നേദിവസം ഇടവകയിലെ കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികളും, ആറാം തീയതി ഇടവകക്കാരുടെ കലാപരിപാടികളും അരങ്ങേറുന്നതാണ്.

ജൂലൈ ഏഴിന് പ്രധാന തിരുനാൾ ദിവസം അഞ്ചുമണിക്ക് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ദിവ്യബലിയിൽ മുഖ്യകാർമികനായിരിക്കും. വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും. ദിവ്യബലിക്കുശേഷം പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. സ്നേഹവിരുന്നിനുശേഷം കരിമരുന്ന് (വെടിക്കെട്ട്) കലാപ്രകടനവും ഉണ്ടായിരിക്കും. ജൂലൈ എട്ടിനു വൈകുന്നേരം മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണ കുർബാനയുണ്ടായിരിക്കും. ജൂലൈ 14-നു 9.30-നുള്ള കുർബാനയ്ക്കുശേഷം കൊടിയിറക്കും. ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തിൽ തിരുനാളിനു ഒരുക്കമായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. സെബാസ്റ്റ്യൻ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP