Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ഷിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തിൽ പരി. കന്യാകമാതാവിന്റെ ദർശന തിരുനാൾ ഭക്തി നിർഭരമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ ; സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക വർഷത്തിൽ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആചരിച്ചു. ഏറെ വ്യത്യസ്തതകളാൽ ശ്രേദ്ധേയമായിരുന്നു ഈ വർഷം നടന്ന തിരുനാളാഘോഷങ്ങൾ. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകുന്നേരം ഫാ കെവിൻ മുണ്ടക്കൽ ദിവ്യബലിയും നൊവേനയും അർപ്പിച്ചു. തുടർന്ന് യൂവജനങ്ങളുടെ നേത്രത്വത്തിൽ ബ്ളൂമിങ് സ്റ്റാർസ് എന്ന കലാവിരുന്നും നടത്തപ്പെട്ടു. ഓഗസ്റ്റ് 17 ശനിയാഴ്ച ഷിക്കാഗോ രൂപതയുടെ വികാരി ജനറാൾ ഫാ തോമസ് കാടുകപ്പള്ളിൽ ദിവ്യബലിയും നൊവേനയും അർപ്പിച്ചു. തുടർന്ന് ദർശന സമൂഹങ്ങളുടെ നേതൃത്വത്തിൽ കപ്പളോൺ വാഴ്ചയും, വിവിധ കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ തെക്കെൻസ് എന്ന കലാസന്ധ്യയും അരങ്ങേറി. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ റെനി കട്ടേലിന്റെ മുഖ്യകാർമികത്വത്തിൽ നടത്തിയ തിരുനാൾ റാസ ഭക്തി നിർഭരമായി.

ഫാ ബിബി തറയിൽ, ഫാ മാത്യു ചെരുവിൽ , ഫാ ബിൻസ് ചേത്തെലിൽ , ഫാ മാത്യു ചെറുകാട്ടുപറമ്പിൽ എന്നിവർ സഹ കാർമികരായിരുന്നു. ഫാ തോമസ് മുഖേപ്പള്ളിൽ തിരുനാൾ സന്ദേശം നൽകി. വിവിധ കുടാരയോഗങ്ങളുടെ നേത്രത്വത്തിൽ , വ്യത്യസ്മായ വേഷവിധാനങ്ങൾ അണിഞ്ഞുള്ള തിരുനാൾ പ്രദിക്ഷണം ഈ വർഷത്തെ . പ്രത്യേകതയായിരുന്നു. വിശുദ്ധരുടെ അലങ്കരിച്ച വിവിധ രൂപങ്ങളും , ചെണ്ട മേളങ്ങളും , സ്നേഹവിരുന്നും തിരുനാളിനു മാറ്റു കൂട്ടി . വാശിയേറിയ ജനകീയ ലേലം ഏവരിലും ആവേശത്തിരയിളക്കി. മുവ്വായിരത്തിൽ അധികം ആളുകൾ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് മോർട്ടൺ ഗ്രോവ് അമ്മയുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.

സെ. ജൂഡ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച മാതാവിന്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പു കർമ്മവും തിരുനാൾ ആഘോഷ വാരത്തിൽ നടത്തപ്പെട്ടു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയ പ്രസുദേന്തി ജോസ് പുല്ലാട്ടുകാലായിൽ, വികാരി ഫാ തോമസ് മുളവനാൽ, ഫാ ബിൻസ് ചേത്തെലിൽ, ഫാ ബിബി തറയിൽ, തിരുനാൾ കൺവീനർ ജിനോ കക്കാട്ടിൽ, ട്രസ്റ്റി മാരായ സാബു നടുവീട്ടിൽ, സണ്ണി മേലേടം , ജോമോൻ തെക്കേപറമ്പിൽ, സിനി നെടുംതുരുത്തിൽ, ക്രിസ് കട്ടപ്പുറം, സ്റ്റീഫൻ ചൊള്ളമ്പേൽ (PRO) എന്നിവർ തിരുനാളിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട നേതൃത്വം നൽകി.

1)ഷിക്കാഗോ സെ.മേരീസിൽ ഓഗസ്റ്റ്16 വെള്ളിയാഴ്ച നടന്ന പ്രധാന തിരുനാൾ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങൾ . https://photos.app.goo.gl/KjubaqEeRiEpbS67Ahttps:

2) ഓഗസ്റ്റ്17 ശനിയാഴ്ച നടന്ന തിരുനാൾ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങൾ .
https://photos.app.goo.gl/45N3TZd618XLyuD96

3)ഓഗസ്റ്റ്18 ഞായാറാഴ്ച നടന്ന തിരുനാൾ ആഘോഷങ്ങളുടെ ചിത്ര ദൃശ്യങ്ങൾ
https://photos.app.goo.gl/DDJU3JEH3envfMrx9

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP