Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക മെഗ രാജഗോപിന് ചൈന വിസ നിഷേധിച്ചത് പ്രതികാര നടപടിയെന്ന്

ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തക മെഗ രാജഗോപിന് ചൈന വിസ നിഷേധിച്ചത് പ്രതികാര നടപടിയെന്ന്

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ ജേർണലിസ്റ്റ് മെഗ രാജഗോപാലിന് വിസ പുതുക്കി നൽകാൻ ചൈന വിസമ്മതിച്ചതായി ഓഗസ്റ്റ് 22-ന് ഇവർ പുറത്തിറക്കിയ ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ ആറു വർഷമായി ചൈനയിൽ താമസിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും, ന്യൂനപക്ഷ മുസ്ലീങ്ങൾക്കെതിരേ നടക്കുന്ന അവകാശ നിഷേധവും മാധ്യമങ്ങൾക്കുവേണ്ടി റിപ്പോർട്ട് ചെയ്തതിലുള്ള പ്രതികാര നടപടിയായിരിക്കാം വിസ നിഷേധത്തിനു കാരണമെന്നും ഇവർ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരായി ഒന്നും നടന്നിട്ടില്ല എന്നാണ് ഇവരുടെ ചോദ്യത്തിന് ചൈന വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടി. ഇപ്പോൾ ബുസ്ഫീഡ് (BUZZ Feed) ന്യൂസിനുവേണ്ടിയാണ് മെഗ പ്രവർത്തിക്കുന്നത്.

മെഗാ രാജഗോപാലിന് വിസ നിഷേധിച്ച സംഭവത്തിൽ ചൈന ഗവൺമെന്റ് സ്വീകരിച്ച നിലപാട് തികച്ചും നിരാശാജനകമാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും ഫോറിൻ കറസ്പോണ്ടന്റ് ക്ലബ് ഓഫ് ചൈന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വിദേശ മാധ്യമ പ്രവർത്തകർക്ക് ചൈനയിൽ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ച് വിദേശ മന്ത്രാലയത്തോട് വിശദീകരണം ചോദിക്കുമെന്നു ക്ലബ് ഭാരവാഹികൾ അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP