Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കൺവൻഷനുകൾ ജൂലൈയിൽ അമേരിക്കയിലും കാനഡയിലും

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ കൺവൻഷനുകൾ ജൂലൈയിൽ അമേരിക്കയിലും കാനഡയിലും

ഇടിക്കുള ജോസഫ്‌

ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ (സി ആർ എഫ്) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കൺവൻഷനുകൾ ജൂലൈയിൽ രണ്ടു മുതൽ 31 വരെയുള്ള കാലയളവിൽ അമേരിക്കയിലും കാനഡയിലുമായി വിവിധ പ്രേദേശങ്ങളിൽ നടത്തപ്പെടുന്നു. പ്രൊഫെസ്സർ സി എം മാത്യു ചാന്ത്യം ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, മൂവാറ്റുപുഴ പാണ്ടപ്പള്ളിൽ മാത്യു ചാന്ത്യം അച്ചന്റെ പുത്രനും കോതമംഗലം മാർ അത്തനേഷ്യസ്സ് കോളേജ് ബോട്ടണി വിഭാഗം മുൻ അദ്ധ്യാപകനുമാണ് പ്രൊഫെസ്സർ സി എം മാത്യു ചാന്ത്യം. പ്രൊഫെസ്സർ എം വൈ യോഹന്നാൻ നേരിട്ടു നൽകുന്ന ഓൺലൈൻ മെസ്സേജും അതാതു കൺവൻഷനുകളിൽ ഉണ്ടായിരിക്കും.

പ്രൊഫ.എം വൈ യോഹന്നാൻ (മുൻ പ്രിൻസിപ്പൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്, ഫെലോഷിപ്പിന്റെ കൺവൻഷനുകൾ നടക്കുന്ന ദിവസ്സങ്ങൾ താഴെപ്പറയുന്നു, ജൂലൈ 2 ,3 ദിവസ്സങ്ങളിൽ സാൻ ജോസ്, കാലിഫോർണിയ. 5 ന് ഷിക്കാഗോ, 8 ന് അറ്റ്‌ലാന്റാ, 9 നു ഫോർട് ലൊഡെയ്ൽ, 10 നു താമ്പ,ഫ്‌ലോറിഡ, 12 ന് ടോറോന്റോ, കാനഡ.14 നു എഡ്മൺടൻ, കാനഡ. 16 ന് ഫിലാഡൽഫിയ, 17 ന് ക്വീൻസ്, ന്യൂ യോർക്ക്. 22 ന് ഓസ്റ്റിൻ, ടെക്‌സസ്.

23 ന് ഹ്യുസ്റ്റൻ,ടെക്‌സസ്. 24 ന് പരാമസ്, ന്യൂ ജേഴ്സി.29 ന് യോങ്കേഴ്സ്,ന്യൂ യോർക്ക്. ജൂലൈ 30, 31 ദിവസ്സങ്ങളിൽ റോക്ലാൻഡ്, ന്യൂ യോർക്കിൽ സമാപനം, ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാനുള്ള ഈ സുവിശേ മഹാ യോഗത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : എബി തോമസ് - 973 - 641 -6260.
വി ഗീവർഗീസ് - 845 -268 -4436.
ബേബി വർഗീസ് - 845 - 268 - 0338



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP