Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ  ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ ഒരുക്കങ്ങളുടെ പ്രാരംഭ ഭാഗമായ ഉണ്ണിയേശുവിന്റെ തീരുസ്വരുപത്തിന്റെ വെഞ്ചരിപ്പുകർമ്മം ഇടവക അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു.

25 ഞായാറാഴ്ച രാവിലെ നടന്ന വി.ബലിയർപ്പണത്തിന് ശേഷം സെന്റ് മേരീസ്  ഇടവകയിൽ നിലവിലുള്ള പത്ത് കൂടാര യോഗങ്ങളുടെ പ്രതിനിധികൾക്കും , ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ കരോൾ കമ്മിറ്റി ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപം
വെഞ്ചെരിച്ച് വിതരണം ചെയ്തു.

സ്നേഹദൂത് എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ കരോൾ ഗായകസംഘം ഡിസംബർ ആദ്യവാരത്തിൽ തന്നെ എല്ലാ ഭവനങ്ങളും സന്ദർശിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ദേവാലയത്തിലെ അൾത്താരയുടെ മുൻഭാഗത്ത് സുരക്ഷിത നിലവാരത്തിലുള്ള പുനർ നിർമ്മാണത്തിനായി ഈ വർഷം സമാഹരിക്കുന്ന കരോൾ ഫണ്ട് വിനിയോഗിക്കുമെന്ന് ഇടവകവികാരി മോൺസിഞ്ഞോർ തോമസ് മുളവനാൽ അറിയിച്ചു.  സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP