Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർതേൺ വിർജീനിയ സിറോ മലബാർ സമൂഹത്തിന് സ്വപ്‌ന സാഫല്യം; സെന്റ് ജൂഡ് ഇടവകയ്ക്ക് ഒരു പുതിയ ദേവാലയം

നോർതേൺ വിർജീനിയ സിറോ മലബാർ സമൂഹത്തിന് സ്വപ്‌ന സാഫല്യം; സെന്റ് ജൂഡ് ഇടവകയ്ക്ക് ഒരു പുതിയ ദേവാലയം

ജോയിച്ചൻ പുതുക്കുളം

വാഷിങ്ങ്ടൺ ഡി.സി ക്യാപിറ്റൽ ഏരിയയിലെ നോർതേൺ വിർജീനിയ സിറോ മലബാർ സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂവണിയുന്നു.നോർതേൺ വിർജീനിയ സിറോമലബാർ കാത്തലിക് മിഷൻ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ കൂദാശ കർമ്മം ഫെബ്രുവരി 16 നു രാവിലെ പത്തു മണിക്ക് ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത് പിതാവ് നിർവഹിക്കുന്നു.

നോർത്തേൺ വിർജീനിയ പ്രദേശത്തെ 200 ലധി കം വരുന്ന കുടുംബങ്ങളാണ് ഈ ദേവാലയത്തിന്റെ കീഴിൽ വരുന്നത്. ഷാന്റിലി ലഫായേറ്റെ ്രൈഡവിൽ 23,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കെട്ടിട സമുച്ചയത്തിൽ ദേവാലയം കൂടാതെ അസംബ്ലി ഹാൾ, മ്യൂസിക് റൂം, ക്ലാസ് മുറികൾ, ഓഫീസ് മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട് .

സെന്റ് ജൂഡ് ഇടവക വികാരിമാരുടെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്യത്തിൽ ഇടവക സമൂഹം കഴിഞ്ഞ കുറേ നാളുകളായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഈ ദേവാലയം യഥാർത്ഥ്യമാകുന്നത്.

2006 ൽ ആണ് ഈ പ്രദേശത്തു മാസത്തിൽ ഒരിക്കൽ സീറോ മലബാർ കുർബാനക്ക് തുടക്കം കുറിക്കുന്നത്. 2010 ജൂലൈ മാസം മുതൽ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയും വേദപാഠ ക്ലാസുകളും ആരംഭിച്ചു. ഗ്രെറ്റർ വാഷിങ്ടൺ സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ: മാത്യു പുഞ്ചയിൽ ആണ് ഈ കാലയളവിൽ ശുശ്രുഷകൾക്കു നേതൃത്വം വഹിച്ചിരുന്നത്.

2011 ജൂലൈ മാസത്തിൽ സെന്റ് ജൂഡ് സീറോ മലബാർ കാത്തോലിക് മിഷൻ ഓഫ് നോർത്തേൺ വിർജീനിയ ഒരു സ്വതന്ത്ര മിഷനായി ഉയർത്തകയും ഫാ: ജോസഫ് എളമ്പാറയെ പ്രഥമ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. 2012 ഏപ്രിൽ മാസത്തിൽ ഫാ: ടിജോ മുല്ലക്കര പൂർണ സമയ മിഷൻ ഡയറക്ടറായി ചുമതലയേൽക്കുകയും മൂന്നു വർഷത്തിലേറെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.2015 സെപ്റ്റംബർ മുതൽ ഫാ: ജസ്റ്റിൻ പുതുശേരി ഇടവക വികാരിയായി നേതൃത്വം നൽകി വരുന്നു.

ഷാൻന്റിലി സെന്റ് തിമോത്തി കാത്തലിക് ചർച്ച്,സെന്റ് ആൻഡ്രൂസ് ലൂഥറൻ ചർച്ച്,സെന്റ് ആൻഡ്രൂസ് കാത്തലിക് ചർച്ച്,സെന്റ് വെറോണിക്ക ചർച്ച്,സെന്റ് തെരേസ ചർച്ച്, എന്നീ ദേവാലയങ്ങളിലാണ് ഈ കാലയളവിൽ ദിവ്യബലി അർപ്പണവും മറ്റും നടന്നു വന്നിരുന്നത്.നാമ മാത്രമായ അംഗങ്ങളുമായി തുടങ്ങിയ സമൂഹം ഇന്ന് വാഷിങ്ടൺ ഡി.സി ഏരിയായിലെ ഏറ്റവും വലിയ സിറോ മലബാർ സമൂഹമായി വളർന്നു കഴിഞ്ഞു.

ഇപ്പോൾ 180 ലധികം കുട്ടികൾ ഞായറാഴ്‌ച്ചകളിൽ വേദപാഠ ക്ലാസ്സുകളിൽ സംബന്ധിക്കുന്നുണ്ട്.സ്വന്തമായ ദേവാലയം യാഥാർത്ഥ്യമാകുന്നതോടെ വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഈ സമൂഹം കടക്കുകയാണ്.ഇടവക സമൂഹത്തിനു അത്യധികം ആനന്ദം നൽകുന്ന ദേവാലയ കൂദാശ കർമ്മത്തിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഷിക്കാഗോ അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും അതിരൂപത കൂരിയ അംഗങ്ങളും മറ്റു ഇടവകകളിൽ നിന്നുള്ള വൈദികരും, സമീപ പ്രദേശത്തെ മറ്റു രൂപത വൈദികരും കൂദാശ കർമ്മത്തിൽ പങ്കെടുക്കുമെന്ന് സെന്റ് ജൂഡ് സിറോ മലബാർ ഇടവക വികാരി ഫാ.ജസ്റ്റിൻ പുതുശ്ശേരി അറിയിച്ചു.

ഇടവക കൈക്കാരന്മാരായ സോണി കുരുവിള,റോണി തോമസ്, മറ്റു പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ കൂദാശ കർമ്മത്തിന്നുള്ള ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP