Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചർച്ച് ബില്ലിനെതിരേ ഷിക്കാഗോയിൽ വൻ പ്രതിഷേധം

ചർച്ച് ബില്ലിനെതിരേ ഷിക്കാഗോയിൽ വൻ പ്രതിഷേധം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയിൽ നിന്നെടുത്ത് സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്‌കരണ കമ്മീഷൻ പുറപ്പെടുവിച്ച കരട് ബില്ലിനെതിരേ എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റർ അതിയായ ആശങ്കയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

ഭരണഘടന ഉറപ്പു നൽകുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്നതും മതനിരപേക്ഷതയ്ക്കു നിരക്കാത്തതുമായ നിയമ നിർമ്മാണത്തിൽ നിന്നും കേരള നിയമ പരിഷ്‌കാര കമ്മീഷൻ പിന്മാറണമെന്നും എസ്.എം.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

ആന്റോ കവലയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു അഗസ്റ്റിൻ, സണ്ണി വള്ളിക്കളം, കുര്യാക്കോസ് ചാക്കോ, മേഴ്സി കുര്യാക്കോസ്, ഷാജി കൈലാത്ത്, ബിജി കൊല്ലാപുരം, സജി വർഗീസ്, ടോം വെട്ടികാട്ട്, ജോസഫ് നാഴിയംപാറ, ഷിജി ചിറയിൽ, ജാസ്മിൻ ഇമ്മാനുവേൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP