Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഷിക്കാഗോയിൽ

മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ നാലാമത് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2019 ജൂലൈ 17 മുതൽ 20 വരെ (ബുധൻ - ശനി) ഷിക്കാഗോയിലെ ഡുറി ലെയിൻ കോൺഫറൻസ് സെന്റർ/ ഹിൽട്ടൻ സ്യൂട്ട് ഓക് ബ്രൂക്കിൽ (Drury Lane Conference Center/ Hilton Suites Oakbrook) വച്ചു നടത്തപ്പെടും.

ഭദ്രാസനത്തിന്റെ പത്താമത് വാർഷികാഘോഷങ്ങളും കോൺഫറൻസിനോടനുബന്ധിച്ച് പ്രൗഢമായ രീതിയിൽ നടത്തപ്പെടുന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയും കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.

ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ഒരു കോൺഫറൻസ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഫാ. ഡാനിയേൽ ജോർജ്, ഡീക്കൻ ജോർജ് പൂവത്തൂർ, ഏബ്രഹാം വർക്കി (കൺവീനഴ്സ്), ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോർജ്, ഫാ. ഫിലിപ്പ് ഏബ്രഹാം (ഡയറക്ടേഴ്സ്), ജിമ്മി പണിക്കർ (സെക്രട്ടറി), സിബിൽ ചാക്കോ (ജോയിന്റ് സെക്രട്ടറി), കോശി ജോർജ് (ട്രഷറർ) എന്നിവരാണ് കോൺഫറൻസ് കമ്മിറ്റി ഭാരവാഹികളായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. കോൺഫറൻസ് കമ്മിറ്റിയുടേയും, ഭദ്രാസന കൗൺസിലിന്റേയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചു.

ആയിരത്തിൽപ്പരം വിശ്വാസികൾ പങ്കെടുക്കുന്ന സമഗ്രമായ കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഷിക്കാഗോയിലെ എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി. വിവിധ കമ്മിറ്റികളിൽ നിന്നും ആദ്ധ്യാത്മിക സംഘടനകളുടെ നേതൃനിരയിൽ നിന്നും നൂറോളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

കോൺഫറൻസിന്റെ തീം ആയി 'Let us Rise up and Rebuild' (Nehemiah 2:18 തെരഞ്ഞെടുക്കുകവഴി വ്യക്തിജീവിതത്തിലേയും, കുടുംബങ്ങളിലേയും സമൂഹത്തിലേയും തകർച്ചകളെ പുനർനിർമ്മിക്കാൻ ഉതകുന്നതാകണം ഈ കോൺഫറൻസ് എന്ന് മെത്രാപ്പൊലീത്ത ഉത്ബോധിപ്പിച്ചു. കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കുംവേണ്ടി പ്രഗത്ഭരായ പ്രഭാഷകരുടെ ക്ലാസുകൾ നടത്തുവാനും യോഗത്തിൽ തീരുമാനമായി.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളും ഈ കോൺഫറൻസിലും ഇതോടനുബന്ധിച്ച് നടത്തുന്ന പത്താമത് വാർഷികാഘോഷങ്ങളിലും പങ്കെടുക്കുകയും ഇതിന്റെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങളും ചെയ്യണമെന്നും മെത്രാപ്പൊലീത്ത അഭ്യർത്ഥിച്ചു.
സുനിൽ തോമസ് അറിയിച്ചതാണിത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP