Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൃപാഭിഷേക കൺവൻഷൻ മയാമിയിൽ ഡിസംബർ 20,21,22 തീയതികളിൽ

കൃപാഭിഷേക കൺവൻഷൻ മയാമിയിൽ ഡിസംബർ 20,21,22 തീയതികളിൽ

ജോയിച്ചൻ പുതുക്കുളം

മയാമി: ആത്മാവിൽ നമ്മെ പുതുസൃഷ്ടിയാക്കുവാൻ കഴിയുന്ന ദൈവ വചന പ്രഘോഷകൻ റവ.ഫാ. ഡൊമിനിക് വാളമ്മനാൽ (ഡയറക്ടർ, മരിയൻ റിട്രീറ്റ് സെന്റർ, അണക്കര) നയിക്കുന്ന കൃപാഭിഷേക കൺവൻഷൻ ഡിസംബർ 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഫ്ളോറിഡയിലെ മയാമിക്കടുത്തുള്ള പോംബ്രൂക്ക് പൈൻസ് സിറ്റി കൺവൻഷൻ സെന്ററിൽ വച്ചു നടത്തപ്പെടുന്നു. (601 City Cente Way; Pembroke Pine 33035)

യേശുവിനെ സ്വജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ഫാ. ഡൊമിനിക്ക് വാളമ്മനാൽ ദൈവകൃപാഭിഷേകം നിറഞ്ഞ് അനേകായിരങ്ങളുടെ ജീവിത പ്രതിസന്ധികളിൽ, തകർച്ചകളിൽ, ദുഃഖദുരിത പീഡകളിൽ വചനം പങ്കുവെയ്ക്കുമ്പോൾ ദൈവമഹത്വം അത്ഭുതങ്ങളായി മാറിതീരുന്ന അനുഭവങ്ങൾ അനേകം അനേകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇതിനകം 94-ൽ അധികം രാജ്യങ്ങളിൽ വചനപ്രഘോഷണ ശുശ്രൂഷ നടത്തി പതിനായിരക്കണക്കിന് ആളുകൾക്ക് രോഗശാന്തിയും സൗഖ്യവും വിടുതലും നൽകുവാൻ ഡൊമിനിക് വാളമ്മനാൽ അച്ചന്റെ കൃപാഭിഷേക ശുശ്രൂഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കോറൽസ്പ്രിങ് ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ഫൊറോനാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കൃപാഭിഷേക കൺവൻഷനിലേക്ക് ജാതിമത ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ജോൺസ്റ്റി തച്ചാറയും കൺവൻഷൻ കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഈ കൺവൻഷൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ്. മൂവായിരത്തിലധികം ആളുകൾക്ക് സൗകര്യപ്രദമായി പങ്കെടുക്കാൻ കഴിയുന്ന എല്ലാവിധ ക്രമീകരണങ്ങളുമാണ് കൺവൻഷൻ സെന്ററിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കൺവൻഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. അമേരിക്കയിൽ എവിടെനിന്നും ഓൺലൈൻ വഴിയായി രജിസ്റ്റർ ചെയ്യുന്നതിനായി വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നു:

www.krupabhishekamflorida.org
കൃപാഭിഷേകം | Krupabhishekam | Register Now - Krupabhishekam FloridaAbout Marian Retreat Center. Marian Retreat Centre is a Catholic Charismatic Spirituality Centre under the Syro-Malabar Diocese of Kanjirappally, Kerala, India and it is the official retreat centre of the Diocese.www.krupabhishekamflorida.org

രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 17 വയസ്സിനു മുകളിൽ 50 ഡോളറും, 4 വയസ്സിനും 16 വയസിനുമിടയിൽ പ്രായമുള്ളവർക്ക് 30 ഡോളറുമാണ്. ഹോട്ടൽ അക്കോമഡേഷൻ ആവശ്യമുള്ളവർക്കായി ഡിസ്‌കൗണ്ട് റേറ്റിൽ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൃപാഭിഷേക കൺവെൻഷന്റെ വിജയത്തിനായി ആരോഗ്യമാതാ ഇടവക സമൂഹം അഖണ്ഡ പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിച്ചു. അതോടൊന്നിച്ച് വിവിധങ്ങളായ കമ്മിറ്റികളുടെ പ്രവർത്തനങ്ങളും ആരംഭിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.ഫാ.ജോൺസ്റ്റി തച്ചാറ6302022989, ജോയ് ആന്റണി 9543285009, റെജിമോൻ സെബാസ്റ്റ്യൻ7863404142, സക്കറിയ പി.ചാക്കോ 3058039248.ജോയി കുറ്റിയാനി അറിയിച്ചതാണിത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP