Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാരാമൺ കൺവൻഷൻ 2020 ഗാനങ്ങൾ ക്ഷണിക്കുന്നു

മാരാമൺ കൺവൻഷൻ 2020 ഗാനങ്ങൾ ക്ഷണിക്കുന്നു

പി.പി. ചെറിയാൻ

ന്യൂയോർക്ക് : നോർത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മാർത്തോമാ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാനരചയിതാക്കളിൽ നിന്നും മാരാമൺ കൺവൻഷൻ 2020 ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു.

ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദർശനവും സാമൂഹ്യ അവബോധവും സാഹിത്യ സംഗീതമൂല്യവും വിശ്വാസികൾക്ക് ചേർന്ന് പാടുവാൻ സഹായിക്കുന്നതുമായ ഗാനങ്ങളാണ് രചിയിതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഗാനങ്ങളുടെ ഈണം സി.ഡി.യിൽ റിക്കാർഡ് ചെയ്തും, വരികൾ എഴുതിയും സമർപ്പിക്കേണ്ടതാണ്. ഗാനങ്ങൾ കീബോർഡിന്റെ പശ്ചാത്തല സംഗീതം പരമാവധി കുറച്ചു മാത്രം ഉപയോഗിച്ചു റിക്കാർഡു ചെയ്യേണ്ടതാണ്. രചന, സംഗീതം, എന്നിവ നിർവഹിച്ചവരുടെ പേരുവിവരങ്ങൾ, മേൽവിലാസം, ഈ മെയിൽ എന്നിവ ഉൾപ്പെടുത്തി കവറിന് പുറത്ത് മാരാമൺ കൺവൻഷൻ ഗാനങ്ങൾ 2020 എന്ന് എഴുതിയിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഗാനങ്ങൾ സെപ്റ്റംബർ 28ന് മുമ്പ് റവ.ആശിഷ് തോമസ് ജോർജ്, ഡയറക്ടർ ഡി എസ് എം. സി.(DSMC), എസ്.സി.എസ്.(SCS) ക്യാമ്പസ് തിരുവല്ല എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0469 260 1081 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP