Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രിനിറ്റി മാർത്തോമ്മ ഇടവക കൺവെൻഷൻ 15 മുതൽ - റവ.ഡോ.മാർട്ടിൻ അൽഫോൻസ് പ്രസംഗിക്കുന്നു

ട്രിനിറ്റി മാർത്തോമ്മ ഇടവക കൺവെൻഷൻ 15 മുതൽ - റവ.ഡോ.മാർട്ടിൻ അൽഫോൻസ് പ്രസംഗിക്കുന്നു

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ നവംബർ 15,16,17 (വെള്ളി, ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന യോഗങ്ങളിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും വേദപണ്ഡിതനുമായ റവ.ഡോ.മാർട്ടിൻ അൽഫോൻസ് ദൈവചന പ്രഘോഷണം നടത്തും.

കൺവെൻഷൻ യോഗങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.45 നും ആരംഭിക്കും. 16 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവതീയുവാക്കൾക്കായി പ്രത്യേക ധ്യാനയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8:30 നു ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയോടനുബന്ധിച്ചു കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനയ്ക്കു സഭയിലെ സീനിയർ വൈദികരിലൊരാളായ റവ. ഡോ. കെ.എ. എബ്രഹാം മുഖ്യകാർമ്മികത്വം വഹിക്കും.

കൺവെൻഷനോടനുബന്ധിച്ചു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

മാർതോമ്മ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ലോകപ്രസിദ്ധ കൺവെൻഷനായ മാരാമൺ കൺവെൻഷന്റെ പ്രസംഗവേദിയിലെ സ്ഥിര സാന്നിധ്യമായ മാർട്ടിൻ അൽഫോൻസിന്റെ ആഴമേറിയ ദൈവവചനചിന്തകളെ ശ്രവിക്കുവാനും കൺവെൻഷനിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.

റവ. ജേക്കബ് പി. തോമസ് (വികാരി) - 832 898 8699
റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) - 713 408 7394
ജോജി ജേക്കബ് ( സെക്രട്ടറി) - 713 894 7542

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP