Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ മാറ്റി വച്ചു

ഹൂസ്റ്റൺ ഓർത്തഡോക്‌സ് കൺവൻഷൻ മാറ്റി വച്ചു

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹൂസ്റ്റൺ ഓർത്തോഡോക്‌സ് കൺവൻഷൻ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ തൽക്കാലത്തേക്ക് മാറ്റിവക്കുന്നതായി കൺവൻഷൻ കൺവീനർ ഫാ.പി.എം ചെറിയാൻ, സെക്രട്ടറി മനോജ് തോമസ്, ട്രഷറർ: അനിൽ എബ്രഹാം എന്നിവർ അറിയിച്ചു.

കൊറോണ വൈറസ് ബാധ (കൊവിഡ് 19) പടരുന്നത് തടയാൻ അതാതു രാജ്യങ്ങളിലെ ആരോഗ്യ വിഭാഗവും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുവാൻ സഭാഗങ്ങൾ ഏവരും ശ്രദ്ധിക്കേണ്ടതാണെന്നും, ആരാധനക്കായുള്ള കൂടിവരവുകൾ രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നതിനാൽ ശനി, ഞായർ ദിവസങ്ങളിലെ വി.കുർബാന ഒഴികെ മലങ്കര സഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, സൺഡേസ്‌കൂൾ ക്ലാസുകൾ എന്നിവ ഇക്കാലങ്ങളിൽ ഒഴിവാക്കെണമെന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെയും,സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസന സഹായ മെത്രാപ്പൊലീത്താ ഡോ.സഖറിയാസ് മാർ അപ്രേമിന്റെയും നിർത്തെദേദ്ദേശത്തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതെന്നും കമ്മറ്റി അംഗങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP