Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡീക്കൻ ലിജു പോൾ വൈദീകപട്ടം സ്വീകരിക്കുന്നു

ഡീക്കൻ ലിജു പോൾ വൈദീകപട്ടം സ്വീകരിക്കുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, പെരുമ്പാവൂർ പുല്ലുകുഴി, പൂക്കുന്നേൽ റവ.ഫാ. പോൾ പി. ഐസക്കിന്റേയും, ഏലിയാമ്മയുടേയും മകനുമായ ഡീക്കൻ ലിജു പോൾ ഏപ്രിൽ 18-ന് ശനിയാഴ്ച, അമേരിക്കൻ അതിഭദ്രാസന മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനിയിൽ നിന്നും വൈദീകപട്ടം സ്വീകരിക്കുന്നു. ഏപ്രിൽ 18-ന് ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാർത്ഥനയും, തുടർന്ന് വിശുദ്ധ കുർബാന മധ്യേ പട്ടംകൊട ശുശ്രൂഷയും നടത്തുന്നതാണ്. അതിനുശേഷം അനുമോദന സമ്മേളനവും ഉണ്ടായിരിക്കും.

2014 ജനുവരി നാലാം തീയതി ന്യൂജേഴ്‌സിയിൽ വച്ച് യറഫദയാക്കോന സ്ഥാനവും, 2014 സെപ്റ്റംബർ 14-ന് ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് ശംശോന സ്ഥാനവും അഭിവന്ദ്യ തീത്തോസ് തിരുമേനിയിൽ നിന്നും സ്വീകരിച്ച ഡീക്കൻ ലിജു പോൾ തിരുവല്ല മാർത്തോമാ കോളജ് പൂർവ്വ വിദ്യാർത്ഥിയാണ്. പൊളിറ്റിക്കൽ സയൻസിൽ ബാച്ച്‌ലർ ഡിഗ്രി, സോഷ്യോളജിയിൽ മാസ്റ്റർ ഡിഗ്രി, കംപ്യൂട്ടർ സയൻസിൽ സിസ്റ്റം മാനേജ്‌മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും, അപ്ലൈഡ് സയൻസിൽ അസോസിയേറ്റ് ഡിഗ്രിയും, തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടി. ഇപ്പോൾ ഷിക്കാഗോയിൽ കിൻഡേർഡ് ഹോസ്പിറ്റലിൽ റെസ്പിരേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. കളത്തൂർമൂഴി കൊക്കുമണ്ണിൽ ജോളിയാണ് ഭാര്യ. ഏക മകൻ സുമിത് ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. ലവ്‌ലി, ലിബി, ലിസി എന്നിവർ സഹോദരിമാരാണ്.

പട്ടംകൊട ശുശ്രൂഷയിലേക്ക് എല്ലാവരേയും വികാരി റവ.ഫാ. വർഗീസ് തെക്കേക്കര കോർഎപ്പിസ്‌കോപ്പ ആദരപൂർവ്വം ക്ഷണിക്കുന്നു.  ഷെവലിയാർ ജെയ്‌മോൻ കെ. സ്‌കറിയ അറിയിച്ചതാണിത്.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP