Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധവാര കർമ്മങ്ങൾ ഭക്തിയോടെ നടത്തി

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധവാര കർമ്മങ്ങൾ ഭക്തിയോടെ നടത്തി

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: പെസഹാ ബുധനാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ഇടവക വികാരി. റെവ ഫാ ജോസഫ് ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു .പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബ്ബാന അർപ്പിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (യു.എസ്.എ റീജിയണൽ സുപ്പീരിയർ പി.ഐ.എം.ഇ മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP) എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു തിരഞ്ഞെടുത്ത 12 പ്രെതിനിധികളുടെ കാൽകഴുകി ഇടവക വികാരി റെവ ഫാ ജോസഫ് ജെമി പുതുശ്ശേരിൽ കാൽകഴുകൽ ശുശ്രൂഷ നിർവ്വഹിച്ചു .വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളിൽ വച്ചു അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെട്ടു .

ദുഃഖ വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ ലിഖിത വായനകളും ശുശ്രൂഷയും നടത്തപ്പെട്ടു. വിശുദ്ധ കുർബ്ബാനയ്ക്കു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു ,റെവ ഫാ ബിനോയി നെടുംപറമ്പിൽ സഹകാർമ്മികനായിരുന്നു .ഇടവകയിലെ യുവജനങ്ങൾ ദുഃഖ വെള്ളിയാഴ്ച വിശ്വാസികൾക്ക് നൽകുന്ന കഞ്ഞി സ്പോൺസർ ചെയ്തു .

വലിയ ശെനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാനയും ശുശ്രൂഷയും നടത്തി .ശെനിയാഴ്ച വൈകുന്നേരം 8 മണിക്ക് തിരുവുത്ഥാന ശുശ്രൂഷകൾ ആരംഭിച്ചു വിശുദ്ധ കുർബ്ബാനക്കു .ഇടവക വികാരി റെവ ഫാ

ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (യു.എസ്.എ റീജിയണൽ സുപ്പീരിയർ പി.ഐ.എം.ഇ മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP) എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ സ്പോൺസർ ചെയ്ത സ്നേഹവിരുന്നും നടത്തപ്പെട്ടു .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറമ്പിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ സജ്ജീകരണങ്ങൾക്കു നേത്രത്വം നൽകി .സെ മേരീസ് ഗായക സംഘം വിശുദ്ധ വാര കർമ്മങ്ങൾക്ക് ഗാന ശുശ്രൂഷക്കു നേത്രത്വം നൽകി .ജയിസ് കണ്ണച്ചാൻപറമ്പിൽ (പിആർഒ) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP