Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ പതിനൊന്നാമത് കുടുംബ നവീകരണ കൺവൻഷൻ

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ പതിനൊന്നാമത് കുടുംബ നവീകരണ കൺവൻഷൻ

ഷിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രലിൽ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂൺ 13 മുതൽ 16 വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുടുംബ നവീകരണ കൺവൻഷൻ നടത്തപ്പെടും.

പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേൽ പൂവന്നത്തിൽ & ടീം ആണ് കൺവൻഷൻ നയിക്കുന്നത്.

മുതിർന്നവർക്ക് മലയാളത്തിലും, യുവജനങ്ങൾ, കുട്ടികൾ എന്നിവരെ ഗ്രൂപ്പുകളായി തിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണവും മറ്റു ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ദൈവകൃപ സമൃദ്ധിയായി വർഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കടുകപ്പിള്ളിലും, അസി. വികാരി റവ.ഫാ. കെവിൻ മുണ്ടയ്ക്കലും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP