Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാ. ഹാം ജോസഫ് ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ്

ഫാ. ഹാം ജോസഫ് ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ഈവർഷത്തെ പ്രസിഡന്റായി ഫാ. ഹാം ജോസഫിനെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. ഡെസ്പ്ലെയിൻസ് മാർത്തോമാ ദേവാലയത്തിൽ വച്ചു പ്രസിഡന്റ് ഫാ. ബാബു മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഫാ. ജോൺസൻ വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഷിക്കാഗോ മാർത്തോമാ ഇടവക വികാരി റവ. ഷിബി വർഗീസ് സ്വാഗതം ആശംസിച്ചു. റവ. ജോർജ് വർഗീസ് ധ്യാന പ്രസംഗം നടത്തി. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോർജ് മാത്യുവും, കണക്കുകൾ ട്രഷറർ ആന്റോ കവലയ്ക്കലും അവതരിപ്പിച്ച് യോഗം പാസാക്കി. തുടർന്നു 2020 വർഷത്തേക്കുള്ള ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ഹാം ജോസഫ് ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായും, മാർത്ത മറിയം വനിതാ സമാജത്തിന്റെ ഷിക്കാഗോ റീജിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു. റാന്നി വയലത്തല സ്വദേശിയായ ഫാ. ഹാം ജോസഫിന്റെ സഹധർമ്മിണി ജോളിയും മക്കൾ ഹണിയും ഹാബിയുമാണ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ. ഭാനു സാമുവേൽ ഷിക്കാഗോ സി.എസ്‌ഐ ക്രൈസ്റ്റ് ചർച്ചിന്റെ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. നോർത്ത് അമേരിക്കൻ സി.എസ്‌ഐ രൂപതയുടെ ഷിക്കാഗോ റീജിയനിന്റെ പ്രസിഡന്റുകൂടിയാണ്. സഹധർമ്മിണി സുനിലയും, ശ്രേയാ നവോമി മകളുമാണ്.

സെക്രട്ടറിയായി ഷിക്കാഗോയിലെ പൊതു പ്രവർത്തകനും, സീറോ മലബാർ ദേവാലയാംഗവുമായ ആന്റോ കവലയ്ക്കലിനെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഏലിയാമ്മ പുന്നൂസ്, ട്രഷറർ ഏബ്രഹാം വർഗീസ് (ഷിബു), വിമൻസ് ഫോറം കൺവീനറായി ജാസ്മിൻ ഇമ്മാനുവേൽ, യൂത്ത് ചെയർമാനായി ഫാ. എബി ചാക്കോ, കൺവീനർ: റിന്റു ഫിലിപ്പ്, വെബ്സൈറ്റ്: ഗ്ലാഡ്സൺ വർഗീസ്, മീഡിയ: ജോർജ് പണിക്കർ, ബഞ്ചമിൻ തോമസ്, ഓഡിറ്റർ: സാമുവേൽ ജോൺസൺ എന്നിവരേയും ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

ജോർജ് പണിക്കർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP