Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.പി.സി 17 മത് കുടുംബ സംഗമം: പ്രൊമോഷണൽ യോഗം 13 ന് ന്യൂജേഴ്‌സിയിൽ

ഐ.പി.സി 17 മത് കുടുംബ സംഗമം: പ്രൊമോഷണൽ യോഗം  13 ന് ന്യൂജേഴ്‌സിയിൽ

നിബു വെള്ളവന്താനം

ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്‌ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും ഏപ്രിൽ 13ന് ശനിയാഴ്ച വൈകിട്ട് 5.30 ന് ന്യൂജേഴ്‌സിയിൽ ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റർ ഡോ. ഇടിച്ചെറിയ നൈനാൻ ദൈവവചന പ്രഭാഷണം നടത്തും. ന്യൂജേഴ്‌സി സിറ്റി ക്വയർ ഗാനങ്ങൾ ആലപിക്കും.

ദേശീയ ഭാരവാഹികളായ പാസ്റ്റർ ആന്റണി റോക്കി (ചെയർമാൻ), ബ്രദർ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദർ ജോൺസൺ ഏബ്രഹാം (ട്രഷറാർ), ഫിൻലി വർഗീസ് (യൂത്ത് കോർഡിനേറ്റർ), എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള പ്രവർത്തന പദ്ധതികൾ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി ജോജി ജോസഫ് നേതൃത്വം നൽകും.

എല്ലാ വ്യാഴാഴ്ചകളിലും 9 വൈകിട്ട് 10 വരെ (EST) പ്രത്യേക പ്രാർത്ഥനയ്ക്കായി വേർതിരിച്ചിട്ടുണ്ട്. 16054725249 എന്ന ഫോൺ നമ്പറിലൂടെ 790379 എന്ന ആക്‌സസ് കോഡ് നൽകി പ്രാർത്ഥനാ ലൈനിൽ പ്രവേശിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.ipcfamilyconference.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏപ്രിൽ 25 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: ജോജി ജോസഫ് : 914 434 2772

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP