Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഫാമിലി നൈറ്റ് വർണ്ണാഭമായി

വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഫാമിലി നൈറ്റ് വർണ്ണാഭമായി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ ഈവർഷത്തെ ഫാമിലി നൈറ്റ് നവംബർ ഒമ്പതാം തിയതി ആഘോഷിച്ചു.

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോയ് ഇട്ടൻ മുഖ്യാതിഥിയായിരുന്നു. വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സ് കായികരംഗത്തു കൂടുതൽ ശോഭിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു. ക്ലബ് പ്രസിഡന്റ് ഫെബി വർഗ്ഗീസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി നിരീഷ് ഉമ്മൻ സ്വാഗതവും ട്രഷറർ ജേക്കബ് വൈശന്റേടം നന്ദിയും പറഞ്ഞു.

ക്ലബംഗങ്ങളുടെതന്നെ പാട്ടുകളും ,ഡാൻസുകളും ,സ്‌കിറ്റും പരിപാടിയെ കൂടുതൽ ഗംഭീരമാക്കുകയും ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. സ്പോർട്സ് കോർഡിനേറ്റർമാരായ പ്രിൻസ് തോമസ് , ഷാജി കോശി എന്നിവർ ഈ വർഷത്തെ ക്ലബ്ബിന്റെ കായികനേട്ടങ്ങൾ വിവരിച്ചു. എംസി മാരായി അന്നു ജേക്കബ്, സ്മിബിന് സ്‌കറിയ, സോണി ജേക്കബ് തുടങ്ങിയവർ പ്രവർത്തിച്ചു. പരിപാടികൾക്ക് നിബു ജേക്കബ്, സുനിഷ് ജേക്കബ്,രാഹുൽ പുത്തൂരാൻ എന്നിവർ നേതൃത്വം നൽകി.ജേക്കബ് വൈശ്യന്റേടം അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP