Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയിൽ 9-ന്

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയിൽ 9-ന്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ ദിവ്യമധ്യസ്ഥതയിൽ അഭയപ്പെട്ട് വ്രതവിശുദ്ധിയോടെ ആചരിച്ചുവരുന്ന എട്ടുനോമ്പിന്റെ സമാപനവും ജനനപ്പെരുന്നാളും വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒമ്പതാം തീയതി ഞായറാഴ്ച നടക്കും. സെപ്റ്റംബർ രണ്ടാം തീയതി മുതൽ എല്ലാ ദിവസവും നടന്നുവരുന്ന വിശുദ്ധ ആരാധനകൾക്ക് റവ.ഫാ. ഷെറിൾ മത്തായി, റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ആർച്ച് ബിഷപ്പ് അഭവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത (മലങ്കര അതിഭദ്രാസനാധിപൻ), ആർച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോർ സിൽവാനോസ് മെത്രാപ്പൊലീത്ത (ക്നാനായ അതിഭദ്രാസനാധിപൻ) എന്നിവർ വിവിധ ദിനങ്ങളിൽ നേതൃത്വം നൽകി.

സെപ്റ്റംബർ ആറാംതീയതി വ്യാഴാഴ്ച ഇടവക വികാരി വെരി റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പ വൈകിട്ട് 7 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കും. ഇടവകാംഗം ജോയി വർക്കിയും കുടുംബവുമാണ് ഈ ദിനം പെരുന്നാൾ ഏറ്റുകഴിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം റ.ഫാ. ജേക്കബ് ജോസഫ് (സ്പോൺസർ തോമസ് വർഗീസ് കുടുംബം), ശനിയാഴ്ച രാവിലെ 9.45-നു റവ.ഫാ. ബെൽസൺ കുര്യാക്കോസ് (സ്പോൺസർ വർഗീസ് ആഴാന്തറ കുടുംബം) എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.

പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാർത്ഥന, 9.45-നു വിശുദ്ധ കുർബാന എന്നിവയ്ക്ക് ഇടവക വികാരി വെരി. റവ. ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർഎപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ഇടവകാംഗം വർഗീസ് ടി. വർഗീസും കുടുംബവുമാണ് പെരുന്നാൾ നേർച്ചയായി ഏറ്റുകഴിക്കുന്നത്.

അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും പെരുന്നാൾ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തിൽ നിന്നും അറിയിക്കുന്നു.

കൂടുതതൽ വിവരങ്ങൾക്ക്: ലിഷ മേലേത്ത് (സെക്രട്ടറി) 914 522 7807, ജോസഫ് ഐസക്ക് (ട്രസ്റ്റി) 201 939 9541.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP