Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം

സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവർത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബർ 19 ന് ആരംഭിച്ച് ഒക്ടോബർ 28 ന് ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഒമ്പത് ദിവസങ്ങളിലായി നടന്ന വിശുദ്ധന്റെ നൊവേനയും, പ്രാർത്ഥനകൾക്കും വിവിധ വാർഡ് അംഗങ്ങൾ നേതൃത്വം നൽകി.

ഇടവക സമൂഹത്തോടൊപ്പം ന്യൂ ജെഴ്സി, ന്യൂയോർക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.

വിശുദ്ധന്റെ പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28ണ്ടന് ഞായറാഴ്ച രാവിലെ 11.30ന് ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ. ജോയ്ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.ലിഗോറി ഫിലിപ്സ് കട്ടിയാകാരൻ, ഫാ.ബെന്നി പീറ്റർ എന്നിവർ സഹകാർമ്മികരായി .

ദിവ്യബലി മധ്യേ ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട് വിശുദ്ധന്റെ തിരുനാൾ സന്ദേശം നൽകി. പിതാവിന്റെ വചനശുസ്രൂഷയിൽ നമ്മുക്ക് വിശ്വാസം ലഭിക്കുന്നത് പ്രധാനമായും മൂന്ന് സ്രോതസ്സുകളില്ലോടെയാണെന്നും അവയിൽ ഒന്നാമത്തേത് വിശുദ്ധ ഗ്രന്ഥമാണെന്നും, രണ്ടാമതായി പാരമ്പര്യമായി വിശുദ്ധരിലൂടെയും, മാതാപിതാക്കളിലൊടെയുമാണ് ലഭിക്കുന്നത് എന്നും മൂന്നാമത്തേതു കാലാകാലങ്ങളിലുള്ള പഠനങ്ങളിലൂടെ മാർപാപ്പയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയാണെന്നും വിശ്വാസികളുമായി പങ്കുവെച്ചു. ഈ വിശ്വാസ ചൈതന്യം കൂടുതലായി ജ്വലിപ്പിച്ചുകൊണ്ടു സഭക്കും സമൂഹത്തിനും, വരും തലമുറക്കും വെളിച്ചമായി പ്രശോഭിക്കുവാനും, അത് വഴി നമ്മുടെ വിശ്വാസം പ്രഘോഷിക്കുവാനും ഈ വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങളിലൂടെ സാധിക്കട്ടെ എന്ന് ആശംസിച്ചു.

ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും അതിനിശേഷം തിരിശേഷിപ്പ് വണക്കവും നടന്നു. എല്ലവർക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടർന്ന് തിരുനാൾ ആഘോഷങ്ങളിൽ സംബന്ധിച്ച എല്ലാവർക്കും നേർച്ച സദ്യയും നടത്തി. ഇരുപതോളം കുടുംബങ്ങൾ ഒത്തു ചേർന്നാണ് ഈ വർഷത്തെ വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ കൊണ്ടാടിയത്.

ദേവാലയത്തിലെ ഗായക സംഘം ശ്രുതിമധുരമായ ഗാനാലാപനത്താൽ ചടങ്ങുകൾ കൂടുതൽ ഭക്തി സാന്ദ്രമാക്കി.

വിശുദ്ധന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിയാദരപൂർവ്വം നടത്താൻ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ കുടുംബാംഗംങ്ങൾക്കും, ഇടവക സമൂഹത്തിനും, തിരുനാളിനു നേതൃത്വം വഹിച്ചവർക്കും, വികാരിയച്ചനും, ട്രസ്റ്റിമാരും, സംഘാടകരും നന്ദി അറിയിച്ചു.

ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ജോജോ ചിറയിൽ, ബിൻസി ഫ്രാൻസിസ്, ജെയിംസ് പുതുമന എന്നിവർ നേതൃത്വം നല്കി.

മിനേഷ് ജോസഫ് (ട്രസ്റ്റി ) 201978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 201ണ്ട912 ണ്ട6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി ) 732762 6744, സാബിൻ മാത്യൂ (ട്രസ്റ്റി ) 8483918461.വെബ്: sthomassyronj.orgസെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP