Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദനഹാ തിരുനാൾ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തിൽ

ദനഹാ തിരുനാൾ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തിൽ

ജോയിച്ചൻ പുതുക്കുളം

അരിസോണ: ഹോളിഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച് ഫീനിക്സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്ന തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. 'അപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെ മേൽ ഇറങ്ങിവരുന്നത് കണ്ടു. സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരമുണ്ടായി. ഇവന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.' (മത്തായി 3:1617).

ഈശോയിൽ ദൈവാത്മാവ് വന്നു നിറയുകയും താൻ ദൈവപുത്രനാണെന്ന ആത്മാവബോധത്തിലേക്ക് അവൻ ഉണരുകയും ചെയ്തപ്പോൾ അത് മാനവകുലത്തിനു മുഴുവൻ ജീവൻ നൽകുന്ന ആത്മബലിക്ക് തുടക്കമായി. അതുപോലെ തന്നിലെ അരൂപിയാൽ നയിക്കപ്പെടാനും ജീവന്റെ നിറവിലേക്ക്, ക്രൈസ്തവ ബോധത്തിലേക്ക് ഉള്ളിലെ ക്രിസ്തുവിനെ അനാവരണം ചെയ്യാനും ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്ന എന്ന ഓർമ്മപുതുക്കലാണ് ദനഹാ തിരുനാൾ ആചരണത്തിലൂടെ സഭ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

സൂര്യോദയം, പ്രഭാതം, പ്രകാശം എന്നിങ്ങനെ നാനാർത്ഥങ്ങളുള്ള 'ദനഹാ' എന്ന വാക്കുതന്നെ, ലോകത്തിനു പ്രകാശമായി ഭൂമിയിലേക്ക് അവതരിച്ച ദൈവപുത്രന്റെ ദിവ്യതേജസ്സിനെ പ്രതിനിധാനം ചെയ്യുന്നു. ദീപാലംകൃതമായ ദേവാലയവും ദേവാലയാങ്കണവും പോലെ, ഓരോ വ്യക്തിയും തന്നിലെ തിന്മയുടെ അന്ധകാരം അകറ്റി, നന്മയുടെ നറുദീപം തെളിയിച്ച്, തന്നിൽ തന്നെയും മറ്റുള്ളവരിലേക്കും പ്രകാശം പരത്തുവാൻ പരിശ്രമിക്കണമെന്നു ഇടവക വികാരി ഫാ. ജയിംസ് നിരപ്പേൽ തന്റെ വചനപ്രഘോഷണത്തിൽ ജനങ്ങളെ ഓർമ്മപ്പെടുത്തി. കുട്ടികളും മുതിർന്നവരും ദീപങ്ങൾ തെളിയിച്ച്, പ്രാർത്ഥനാനിർഭരതയോടെ തിരുനാൾ കർമ്മങ്ങളിൽ പങ്കെടുത്തു.

ഇടവകാംഗങ്ങളായ ഷാജു ജോസഫും, ജോ ജിമ്മിയും, ട്രസ്റ്റിമാരായ ജെയിസൺ വർഗീസ്, ചിക്കു ബൈജു, അഭിലാഷ് സാം എന്നിവരാണ് തിരുനാളിനു നേതൃത്വം നല്കിയത്.
സുഷാ സെബി അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP