Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ 28 ന്

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ 28 ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ന് അത്യന്തം ഭക്തിപൂർവ്വം ആഘോഷിക്കുന്നു.

28നു ഞായറാഴ്ച 10:30 മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബാനയിൽ സീറോ മലബാർ ആർച്ച്ബിഷപ്പ് കാർഡിനൽ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കുന്നതും, ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്ത്തും സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്ടും രൂപതയുടെ മുൻ വികാരി ജനറാളും മുൻ കത്തീഡ്രൽ വികാരിയും എം.എസ്.ടി സഭയുടെ അമേരിക്ക കാനഡ ഡയറക്ടറുമായ റവ .ഫാ. ആന്റണി തുണ്ടത്തിൽ, രൂപതാ വികാരി വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ പള്ളി വികാരിയുമായ റവ.ഫാ. തോമസ് മുളവനാൽ, വികാരി ജനറാളും കത്തിഡ്രൽ വികാരിയുമായ റവ.ഫാ.തോമസ് കടുകപ്പള്ളി, അസി. വികാരി റവ.ഫാ. കെവിൻ മുണ്ടക്കൽതുടങ്ങിയവർ സഹകാർമികരുമായിരിക്കും

വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. പുരുഷ വനിതാ ടീമുകളുടെ ചെണ്ടമേളം പ്രദക്ഷിണത്തിന് അകമ്പടിയേകും. പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാർ ഒരുക്കുന്ന സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ അൽഫോൻസാ ഭക്തർക്ക് നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധയുടെ മാധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും വികാരി റവ. ഫാ. തോമസ് കടുകപ്പള്ളിയും അസി. വികാരി റവ.ഫാ. കെവിൻ മുണ്ടയ്ക്കലും പ്രസുദേന്തിമാരും പ്രത്യേകമായി ക്ഷണിക്കുന്നു. തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് പാലാ മീനച്ചിൽ താലൂക്ക് നിവാസികളാണ്.
റോയ് മുളകുന്നം അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP