Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡാളസ് വലിയ പള്ളി തിരുനാളിനു കൊടിയേറി

ഡാളസ് വലിയ പള്ളി തിരുനാളിനു കൊടിയേറി

ജോയിച്ചൻ പുതുക്കുളം

ഡാളസ്: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള സെന്റ് മേരീസ് വലിയപള്ളിയിൽ ഓഗസ്റ്റ് 11 നു ചൊവ്വാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. രാജേഷ് ജോൺ കൊടിയേറ്റ് നടത്തി.

ഈവർഷത്തെ പെരുന്നാളിനു റവ.ഫാ. വിനു വർഗീസ് നേതൃത്വം നൽകുന്നതാണ്. ഓഗസ്റ്റ് 16-നു സന്ധ്യാനമസ്‌കാരവും, സംഗീതവിരുന്നും, തിരുവചന ഘോഷം, റാസ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

=ഓഗസ്റ്റ് 18-നു ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാന, ആശീർവാദം, ഉച്ചഭക്ഷണം, ആദ്യഫല ലേലം എന്നിവ നടക്കും.

വികാരി റവ.ഫാ. രാജേഷ് ജോൺ, ട്രസ്റ്റി ബിജോയി തോമസ്, സെക്രട്ടറി ബിജി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പെരുന്നാളിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP