Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എട്ടുനോമ്പാചരണവും പെരുന്നാളും

ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എട്ടുനോമ്പാചരണവും പെരുന്നാളും

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: സെന്റ്പീറ്റേഴ്സ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സെപ്റ്റംബർ 1 ഞായർ മുതൽ എല്ലാ ദിവസങ്ങളിലും വിശുദ്ധകുർ ബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥപ്രാർത്ഥനയോടുകൂടിയ എട്ടുനോമ്പാചരണവും സെപ്റ്റംബർ 8 ഞായറാഴ്ച ദൈവമാതാവിന്റെ ജനനപെരുന്നാളുമായി ഭക്തിനിർഭരം ആഘോഷിക്കുന്നു.

സെപ്റ്റംബർ 1 ഞായർ: രാവിലെ 9.00നു പ്രഭാതപ്രാർത്ഥന 9.45നു വിശുദ്ധകുർബ്ബാന ഫാ.കുര്യാക്കോസ് വെട്ടിക്കാട്ടിൽ..

സെപ്റ്റംബർ2 തിങ്കൾ: രാവിലെ 9.00നു പ്രഭാതപ്രാർത്ഥന 9.45നുവിശുദ്ധ കുർബ്ബാന ഫാ.ചാക്കോ ജോർജ്.

സെപ്റ്റംബർ3 ചൊവ്വ: വൈകുന്നേരം 6.30നു സന്ധ്യാപ്രാർത്ഥന 7.00 നു വിശുദ്ധകുർബ്ബാന ഫാ.വർഗീസ്പോൾ.

സെപ്റ്റംബർ 4 ബുധൻ: വൈകുന്നേരം 6.30നു സന്ധ്യാപ്രാർത്ഥന, 7.00 നു വിശുദ്ധകുർബ്ബാന ഫാ.റെനി ഏബ്രഹാം.

സെപ്റ്റംബർ 5 വ്യാഴം: വൈകുന്നേരം 6.30 നു സന്ധ്യാ പ്രാർത്ഥന 7.00 നു വിശുദ്ധകുർബ്ബാന ഫാ.അഭിലാഷ് ഏലിയാസ്.

സെപ്റ്റംബർ 6 വെള്ളിയാഴ്ച: വൈകുന്നേരം 6.30 നു സന്ധ്യാപ്രാർത്ഥനയും തുടർന്ന് പരിശുദ്ധ ദൈവമാതാവനോടുള്ള മധ്യസ്ഥപ്രാർത്ഥനയും: ഫാ. ജോസ് ഡാനിയേൽ.

സെപ്റ്റംബർ 7 ശനി: രാവിലെ 9.00 നു പ്രഭാത പ്രാർത്ഥന 9.45 നു വിശുദ്ധകുർബ്ബാന ഫാ.രാജൻപീറ്റർ.

സെപ്റ്റംബർ 8 ഞായർ (പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാൾ): രാവിലെ
9.00 നു പ്രഭാത പ്രാർത്ഥന, 9.45 നു വിശുദ്ധകുർബ്ബാന ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി, തുടർന്ന് ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹംപ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ബഹു. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി അച്ചൻ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി 732 272 6966, സാബു ജേക്കബ് 215 833 7895, ഏലിയാസ് പോൾ 267 262 0179.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP