Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാന്റാ അന്ന ഫൊറോനാ പള്ളിയിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും

സാന്റാ അന്ന ഫൊറോനാ പള്ളിയിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും

ജോയിച്ചൻ പുതുക്കുളം

ലോസ്ആഞ്ചലസ്: സീറോ മലബാർ വിശ്വാസ പാരമ്പര്യവും ആചാരങ്ങളും കൂദാശകളും പുതിയ തലമുറയിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറാനാ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണവും സ്ഥൈര്യലേപനവും നടത്തി.

ലോസ്ആഞ്ചലസ്, ഓറഞ്ച്, റിവർസൈഡ്, സാൻഡിയാഗോ, സാൻ ബർണാഡിനോ, പാം സ്പ്രിംങ് എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഇടവകാംഗങ്ങൾ പങ്കെടുത്ത പ്രസ്തുത കർമ്മത്തിൽ മുഖ്യകാർമികനായത് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടാണ്. ഓറഞ്ച് രൂപതാധ്യക്ഷൻ ബിഷപ്പ് കെവിൻ വാൻ കുർബാന മധ്യേയുള്ള സന്ദേശംനൽകി.

അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമികത്വത്തിലുള്ള ദിവ്യബലിയിൽ ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കഴി, ഫാ. മാർട്ടിൻ വരിക്കാനിക്കൽ, ഫാ. മാത്യു മുഞ്ഞനാട്ട്, ഫാ. ബോബി ഷെപ്പേർഡ് സി.എം.ഐ, ഫാ. ബിജു മണ്ഡപത്തിൽ എസ്.വി.ഡി എന്നിവർ സഹകാർമികരായിരുന്നു. ഫാ. സോണി ജോസഫ് എസ്.വി.ഡി, ഫാ. അഞ്ചലസ്, ഫാ. ബിൻ വിൻ എന്നിവർ ആശംസകൾ അർപ്പിക്കാൻ സന്നിഹിതരായിരുന്നു. തിരുകർമ്മങ്ങളിൽ പങ്കുചേരുവാൻ പതിനഞ്ചോളം സന്യസ്ഥരും എത്തിയിരുന്നു.



വി. കുർബാനയ്ക്കു മുമ്പായി പ്രദക്ഷണിമായി സ്‌തോത്ര ഗീതങ്ങൾ ആലപിച്ചാണ് മനോഹരമായി അലങ്കരിച്ച ദേവാലയത്തിൽ പ്രവേശിച്ചത്.  ബിഷപ്പ് കെവിൻ വാൻ ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ, അമേരിക്കയിൽ സീറോ മലബാർ രൂപതയുടെ സേവനങ്ങൾ മഹത്തരമാണ്. തനതായ പാരമ്പര്യത്തിലും വിശ്വാസത്തിലും ഐക്യത്തിലും ജീവിക്കുന്ന ഒരു സമൂഹത്തിന്റെ വളർച്ചയിൽ താൻ അതീവ സന്തഷ്ടനാണ്. അഭി. ജോയി പിതാവിനെ പരിചയപ്പെടുവാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിക്കും ഇടവക സമൂഹത്തിനും ഓറഞ്ച് രൂപതയുടെ നാനാവിധത്തിലുള്ള സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.  ജേക്കബ് അങ്ങാടിയത്ത് പിതാവുമായി ടെക്‌സസ് മുതൽ വർഷങ്ങളായി നല്ല സുഹൃദ് ബന്ധമുണ്ടെന്നും നല്ല ഒരു സുഹൃത്താണ് ജേക്കബ് പിതാവ് എന്നും ഓർമ്മിപ്പിച്ചു. നാം എവിടെയായിരുന്നാലും യേശു നമ്മോടൊപ്പമുണ്ടെന്നുള്ള വിശ്വാസം ഉണ്ടാവണമെന്നും ബിഷപ് കെവിൻ ഉത്‌ബോധിപ്പിച്ചു.

മിനി രാജു, ബ്രിജിറ്റ് ലാൽ എന്നിവരാണ് കുട്ടികളെ ആത്മീയമായി ഒരുക്കിയത്. ഈവർഷം പതിനെട്ട് കുട്ടികളാണ് കൂദാശകൾ സ്വീകരിച്ചത്. സാക്രിസ്റ്റി ജോവി തുണ്ടിയിൽ ദേവാലയ അൾത്താര മനോഹരമായി അലങ്കരിച്ചു. 



മതബോധന സ്‌കൂൾ പ്രിൻസിപ്പൽ ടോമി പുല്ലാപ്പള്ളിൽ, കൈക്കാരന്മാരായ ബിജു ആലുംമൂട്ടിൽ, ബൈജു വിതയത്തിൽ, സ്‌കൂൾ ടീച്ചർമാർ, മാതാപിതാക്കൾ എന്നിവർ നിർലോഭമായി സഹകരിച്ച് ചടങ്ങുകൾ മോടിപിടിപ്പിച്ചു. തിരുകർമ്മങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ആനന്ദ് കുഴിമറ്റത്തിൽ നന്ദി പറഞ്ഞു.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് ഒരുക്കിയത് ബെന്നീസ് കേറ്ററിംഗാണ്. മാത്യു കൊച്ചുപുരയ്ക്കൽ പാർക്കിങ് സൗകര്യങ്ങൾ നിയന്ത്രിച്ചു. സജി പിറവം വീഡിയോഗ്രാഫിയും ജെയ്‌സൺ ജേക്കബ് ഫോട്ടോഗ്രാഫിയും നിർവഹിച്ചു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP