Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവ.ഡോ. ജോർജ് ദാനവേലിൽ ഷിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടർ

റവ.ഡോ. ജോർജ് ദാനവേലിൽ ഷിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടർ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ രൂപത കാറ്റക്കെറ്റിക്കൽ ഡിപ്പാർട്ട്മെന്റിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോർജ് ദാനവേലിലിനെ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. സെപ്റ്റംബർ 13-നു നിയമനം നിലവിൽ വരും.

ഇതുവരെ, സി.സി.ഡി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന വെരി. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ വികാരി ജനറാൾ എന്ന നിലയിൽ തുടർന്നും വിശ്വാസ പരിശീലനത്തിന്റെ പൊതു ചുമതലതയും, സേവ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ ചുമതലയും നിർവഹിക്കുന്നതാണ്.

പാലാ രൂപതാംഗമായ റവ.ഡോ. ദാനവേലിൽ റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നു മതബോധനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഇപ്പോൾ ഷാർലെറ്റ് വികാരിയായി ശുശ്രൂഷ നിർവഹിക്കുന്ന ഫാ. ദാനവേലിൽ പുതിയ ചുമതലയേൽക്കുന്നതോടുകൂടി, ഹൂസ്റ്റൻ സെന്റ് ജോസഫ് ഫോറോന അസിസ്റ്റന്റ് വികാരിയായിരുന്ന റവ.ഫാ. സിബി കൊച്ചീറ്റത്തോട്ട് എം.എസ്.ടി ഷാർലെറ്റ് സെന്റ് മേരീസ് പള്ളിയുടെ പുതിയ വികാരിയാകും. ഡയോസിഷൻ ഓഫീസിൽ നിന്നും ചാൻസിലർ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP