Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റവ.ഫാ. തോമസ് മാത്യു പ്ലെയിനോ സെന്റ് പോൾസ് വികാരിയായി ചുമതലയേറ്റു

റവ.ഫാ. തോമസ് മാത്യു പ്ലെയിനോ സെന്റ് പോൾസ് വികാരിയായി ചുമതലയേറ്റു

ജോയിച്ചൻ പുതുക്കുളം

പ്ലയിനോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പ്ലെയിനോ സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ഡാളസിന്റെ വികാരിയായി റവ.ഫാ. തോമസ് മാത്യു സെപ്റ്റംബർ ഒന്നുമുതൽ ഇടവക അസി. മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മോർ അപ്രേം നിയമിച്ചതനുസരിച്ച് ചുമതലയേറ്റു.

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ ജനിച്ച ഫാ. തോമസ് മാത്യു പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ബിരുദവും, സെറാംപൂർ യൂണിവേഴ്സിറ്റിയുടെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും ഡിപ്ലോമയും നേടിയശേഷം, തുമ്പമൺ ഭദ്രാസനത്തിൽ സേവനം അനുഷ്ഠിക്കുകയുണ്ടായി. അതിമനോഹരമായ അരാധാന, ചിട്ടയോടുകൂടി പ്രസംഗവൈഭവം, സംഗീതജ്ഞൻ, സഭാ ചരിത്രകാരൻ, മികച്ച സംഘാടകൻ തുടങ്ങി വിവിധ ശ്രേണികളിൽ ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെ ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ട വ്യക്തിയാണ് റവ.ഫാ. തോമസ് മാത്യു എന്ന ജോബിയച്ചൻ. ജസ്നി സഖറിയ ആണ് സഹധർമ്മിണി. മകൾ: സെമറിയാ മറിയം തോമസ്.

അച്ചന്റെ പ്രധാന കാർമികത്വത്തിൽ സെപ്റ്റംബർ 13-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു ആരംഭിക്കുന്ന ശ്ശീബാ പെരുന്നാൾ ആഘോഷത്തോടെ തന്റെ പ്ലെയിനോ സെന്റ് പോൾസ് ഇടവകയിലെ അജപാലന ശുശ്രൂഷ ആരംഭിക്കും. 16-നു ഞായറാഴ്ച രാവിലെ 9.30-നു പ്രഭാത നമസ്‌കാരവും, തുടർന്നു വി. കുർബാനയും നടക്കും. അതേ തുടർന്നു ഇടവകയുടെ വകയായി ഔദ്യോഗിക സ്വീകരണവും നൽകും.

അമേരിക്കയിൽ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോളിൻ കൗണ്ടിയിൽ ഉൾപ്പെട്ട പ്ലെയിനോ, ഫ്രിസ്‌കോ, അലൻ, മെക്കിനി, മർഫി, റിച്ചാർഡ്സൺ, ഫെയർവ്യൂ എന്നീ സ്ഥലങ്ങളിലെ ഓർത്തഡോക്സ് സഭാ വിശ്വാസികൾ ഈ ഇടവകയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നു ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ട്രസ്റ്റി ബിജോയി ഉമ്മൻ (214 491 0406), സെക്രട്ടറി- മറിയ മാത്യു (469 656 8030).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP