Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റവ ഫാ.ടോമി ജോസഫ് പുളിയാനംപട്ടയിൽ മേജർ സുപ്പീരിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

റവ ഫാ.ടോമി ജോസഫ് പുളിയാനംപട്ടയിൽ മേജർ സുപ്പീരിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

അറ്റ്ലാന്റ :ഫാ. ടോമി ജോസഫ് പുളിയാനംപട്ടയിൽ മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസീസ് ഡി സാലസിന്റെ നോർത്ത് അമേരിക്കൻ മേജർ സുപ്പീരിയർ ആയി രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു.

മൂന്നുവർഷത്തേക്ക് അറ്റ്ലാന്റ കേന്ദ്രമായ ആസ്ഥാനത്തു ആണ് നിയമനം . തന്റെ വൈദിക ജീവിതത്തിൽ ഇരുപത്തഞ്ചു വര്ഷം പൂർത്തിയാക്കുകയാണ് ഫാ. ടോമി . ഇപ്പോൾ അറ്റ്ലാന്റ സെന്റ് മാർഗരീറ്റ ഡി യു വിൽ പള്ളിയുടെ വികാരി ആയിരിക്കുന്നതോടൊപ്പം, നാഷ്വിൽ ടെന്നീസിയിൽ വി . മദർ തെരേസ സിറോ മലബാർ മിഷൻ ന്റെ കൂടി ചുമതല വഹിക്കുന്നു

.വിവിധ വിഷയങ്ങളിൽ മൂന്നു ബിരുദാനന്തര ബിരുദം ഉള്ള ഫാ. ടോമി ഇപ്പോൾ സൈക്കോളജിയിൽ ഗവേഷണം നടത്തി വരുന്നു. പാലക്കാട് രൂപതയിലെ കാഞ്ഞിരപ്പുഴ സൈന്റ് തോമസ് ഫൊറാനാ ഇടവക അംഗവും പരേതരായ പുളിയനം പട്ടയിൽ റോസമ്മ - ജോസഫ് ദമ്പതികളുടെ അഞ്ചാമത്തെ പുത്രനുമാണ് ഫാ . ടോമി ജോസഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP