Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ചർച്ച് വികാരിയായി ഫാ. റാഫേൽ അമ്പാടൻ സ്ഥാനമേറ്റു

റോക്ക്ലാൻഡ് ഹോളി ഫാമിലി സീറോ മലബാർ ചർച്ച് വികാരിയായി ഫാ. റാഫേൽ അമ്പാടൻ സ്ഥാനമേറ്റു

ന്യുയോർക്ക്: റോക്ക്ലാൻഡ് വെസ്ലി ഹില്ല്സിലെഹോളി ഫാമിലി സീറോ മലബാർ കാത്തലിക്ക് ഇടവക വികാരിയായി ഫാദർ റാഫേൽ അമ്പാടൻ സ്ഥാനമേറ്റു

തൃശൂർ ജില്ലയിലെ കനകമല ഇടവകാംഗമായ ഫാദർ റാഫേൽ ആലുവ മംഗലപ്പുഴ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി 1987 ഇൽ പട്ടം സ്വീകരിച്ചു. പിന്നീട് റോമിൽ ഉപരിപഠനം. തിയോളജിയിൽ മാസ്റ്റേഴ്സും തിരുസഭാ ചരിത്രത്തിൽ ഡോക്ടറേറ്റും പൂർത്തിയാക്കി. തുടർന്ന് പതിനഞ്ച് വർഷം മംഗലപ്പുഴ സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു.

2013 ഇൽ ഷിക്കാഗോ രൂപതയിൽ സേവനം ആരംഭിച്ചു. ടെക്സസിലെ മക്ക് അലൻ, മാസ്സച്ചുസെറ്റ്സിലെ ബോസ്റ്റൺ, ഫ്ലോറിഡയിലെ ടാമ്പാ എന്നിവിടങ്ങളിലെ സീറോ മലബാർ പള്ളികളിൽവികാരിയായിസേവനമനുഷ്ടിച്ചു

ഞായറഴ്ചത്തെ വിശുദ്ധ കുർബാനക്ക്ശേഷം ഇടവകാംഗങ്ങൾ റാഫേൽഅച്ചനെ സ്നേഹാദരങ്ങളോടെ എതിരേറ്റു. പൂരങ്ങളുടെ നാടായ തൃശൂരിൽ നിന്നുള്ള റാഫേലച്ചൻ ചെണ്ട മേളത്തിൽഅതീവതല്പരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP