Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ലോക ഹൈന്ദവ വിശ്വാസികൾക്കൊപ്പം ഷിക്കാഗോ ഗീതാമണ്ഡലവും

ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ലോക ഹൈന്ദവ വിശ്വാസികൾക്കൊപ്പം ഷിക്കാഗോ ഗീതാമണ്ഡലവും

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: അധികാരഭ്രാന്തിന്റെ ഉന്മത്താവസ്ഥയിൽ ശബരിമല ക്ഷേത്ര ചൈതന്യത്തെയും, ആചാരാനുഷ്ഠാനങ്ങളെയും തകർക്കുവാനായി അർദ്ധരാത്രിയിൽ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ നടത്തിയ കൊടുംചതിയിൽ ഷിക്കാഗോ ഗീതാമണ്ഡലം ശക്തമായി പ്രതിഷേധിച്ചു. ഭാരതീയ പൈതൃകം നിലനിൽക്കുന്നത് തന്നെ ഭക്തിയുടെ സംസ്‌കാരം ഇവിടെ ആഴത്തിൽ ഓരോ ഭാരതീയന്റെയും ഉള്ളിൽ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഒരു ക്ഷുദ്രശക്തിക്കും ഭാരതത്തെ തകർക്കുവാൻ കഴിയുകയില്ല.

പി കൃഷ്ണപിള്ളയും, എ കെ ജിയും, ആർ സുഗതനും ഒന്നും നട്ടുവളർത്തിയ പ്രസ്ഥാനം അല്ല, വെളിച്ചത്തെ ഭയന്ന് ഇരുട്ടിന്റെ മറവിൽ മാത്രം പ്രവർത്തിക്കുന്ന ഇന്നത്തെ അഭിനവ ഹിറ്റ്ലർ, സ്റ്റാലിന്മാർ നയിക്കുന്ന കമ്യൂണിസ്റ് ഭരണകൂടം. ഇവർ ആചാരാനുഷ്ടാനങ്ങൾ തകർക്കുവാൻ അർദ്ധരാത്രിയിൽ ഓടിളക്കി വന്നവരാണ്. അതുകൊണ്ടുതന്നെ ശബരിമലയിൽ എത്തിയ മഹിഷികളെ ജനം വിശേഷിപ്പിക്കുന്നത് കള്ളികൾ എന്നും, കൊണ്ടുപോയ ഭരണകൂടത്തെ കള്ളന് കഞ്ഞിവെച്ചവർ എന്നുമാണ്, അല്ലാതെ ഭക്തർ എന്നല്ല. ലോകം മുഴുവനുള്ള അയ്യപ്പ ഭക്തരുടെ കണ്ണുകളിൽ നിന്നും ഇന്ന് ഉതിർന്ന കണ്ണുനീരിന് ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും കമ്മ്യൂണിസ്റ്റ് ഭീകര ഭരണകൂടം കണക്ക് പറയേണ്ടിവരും.

ഹിന്ദുവേട്ടക്ക് ശ്രമിക്കുന്ന ഈ അധാർമ്മിക ശക്തികൾക്ക് കുടപിടിക്കുന്നവർ വിശ്വ പ്രസിദ്ധനായ ജർമ്മൻ കവി മാർട്ടിൻ നെയിമോളറുടെ കവിത ഓർത്താൽ നന്ന്, കാരണം, ഇന്നലെ അവർ നന്മയുടെ പ്രതീകങ്ങളായ ടി പി യെയും, ഷുഹൈബിനെയും, സ്വയം സേവകരെയും കൊന്നു തള്ളി. ഇന്ന് ഹിന്ദുവിനെ, അടുത്തത് നിങ്ങളും നിങ്ങളുടെ വിശ്വാസങ്ങളും ആകാതിരിക്കട്ടെ. കാരണം ഹിന്ദുഉള്ളിടത്തോളമേ മതേതരത്വവും, സ്വാതന്ത്ര്യവും നിലനില്കുകയുള്ളു. എന്ന് കമ്മ്യൂണിസവും, ഭീകരവാദികളും അവരുടെ സമ്പൂർണ ആധിപത്യം കൊണ്ടുവരുന്നോ അന്ന് തീരും സ്വാതന്ത്ര്യവും ജനാധിപത്യവും. മാധ്യമ പ്രവർത്തകരെ, ജയരാജന്മാരുടെ നേതൃത്വത്തിൽ തല്ലിയിട്ടും, കടക്ക് പുറത്ത് എന്ന് പറഞ്ഞിട്ടും, പരസ്യമായി ചിത്തവിളിച്ചിട്ടും മുഖ്യമന്ത്രിക്ക് ജയ്വിളിക്കുന്ന മാധ്യമ പ്രമുഖരും ഓർക്കുക, ഹിന്ദുവിന്റെ ഉന്മൂലനം കഴിഞ്ഞാൽ പിന്നെ ക്ഷുദ്രജീവികൾ തിരിയുക നിങ്ങളുടെ നേർക്ക് തന്നെയായിരിക്കും.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം സ്വയം അഭിമാനിച്ചിരുന്ന, നമ്മുടെ മാതൃഭൂമിയുടെ ഭരണം ഇപ്പോൾ ചെകുത്താന്റെ കൈയിൽ ആണ്. അതിനാൽ ആണ് സ്വാമിയെ ശരണം അയ്യപ്പ എന്ന ശരണ മന്ത്രം തെറ്റും, പിണറായിയെ വിജയിക്കട്ടെ എന്ന മന്ത്രം ശരിയായി മാറുന്നതും, പ്രതിഷേധിച്ചാൽ കല്ലെറിഞ്ഞു കൊല്ലുന്നതും. പൂതനമാരും, തടാകമാരും, മഹിഷികളുമായ അവിശ്വസികൾ, തീവ്രവാദികൾ, മാവോവാദികൾ തുടങ്ങിയവരെ കൂടെക്കൂട്ടി നമ്മുടെ മാതൃഭൂമിയെയും ക്ഷേത്രസങ്കല്പങ്ങളെയും തകർക്കുവാൻ ശ്രമിക്കുന്നത്, ദുഷ്ടശക്തികളെ എന്ത് വിലകൊടുത്തും എതിർക്കുകയും, അതിനായി ധാർമ്മികമായ എല്ലാ സഹായങ്ങളും നൽകും എന്നും ഗീതാമണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ അഭിപ്രായപ്പെട്ടു.

ഒരുകാലത്ത് ഫാക്ടറികളും, വ്യവസായങ്ങളും ചെങ്കൊടിനാട്ടി പൂട്ടിച്ച്, തൊഴിലാളികളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ തള്ളിയിട്ടാണ് കമ്മ്യൂണിസം വളർത്തിയതെങ്കിൽ, ഇന്ന് ജാതിയമായും മതപരമായും പൗരന്മാരെ മതിൽ കെട്ടി വേർതിരിച്ചു കൊണ്ടുകൂടിയാണ് കമ്മ്യൂണിസം വളർത്തുന്നത്. ഓർക്കുക ശബരിമലയിൽ ഇപ്പോൾ സംഭവിച്ച ആചാര ലംഘനം വിളിച്ചുചൊല്ലി നടത്തുന്ന പ്രായശ്ചിത്ത കർമത്തോടെ തീരും, എന്നാൽ മതത്തിന്റെയും ജാതിയുടെയും വേര് തിരിവില്ലാതെ എല്ലാവരെയും ഒന്നായി കാണേണ്ട സർക്കാർ, പരസ്യമായി തന്നെ ഹിന്ദുവിനെതിരെ നടത്തിയ ഈ ചതി മരിക്കുവോളം ഹൈന്ദവ സമൂഹവും, വിശേഷ അയ്യപ്പഭക്തരും മറക്കില്ല എന്ന് ഗീതാ മണ്ഡലം ആല്മീയ ചെയർ പേഴ്സൺ ആനന്ദ് പ്രഭാകർ അഭിപ്രായപ്പെട്ടു.

ഇരുളിന്റെ മറവിൽ തീവ്ര ഇടതു സംഘടനയിൽപ്പെട്ട യുവതികളെ സന്നിധാനത്തേക്ക് ഒളിച്ചു കടത്തി ആചാരലംഘനത്തിനു ശ്രമിച്ച പിണറായി സർക്കാർ നടത്തിയത് സുപ്രീം കോടതി വിധിയെ പരസ്യമായി വളച്ചൊടിക്കൽ ആയിരുന്നു, ഈ ഒരു പ്രവർത്തി വഴി എന്ത് സുകൃതമാണ് കേരളസർക്കാറിനും, മുഖ്യമന്ത്രിക്കും ലഭിച്ചത്? ശബരിമല അയ്യപ്പസ്വാമി എന്നത് സാനന്തനാ ധർമ്മ വിശ്വാസിക്ക് വെറും ഒരു സങ്കല്പമല്ല മറിച്ച്, അത് ഒരു വികാരമാണ്. അതാണ് ഇവിടെ ചവിട്ടിയരാക്കപ്പെട്ടത്. ക്രൂരരായ ഈ ഭരണകൂടം, ഇന്നലെ ക്ഷേത്രങ്ങൾ പിടിച്ചെടുത്തു, ഇന്ന് അവർ നമ്മുടെ ആചാര അനുഷ്ടാനങ്ങൾ തകർത്തു, നാളെ അവർ നമ്മടെ സ്വത്വത്തെ തകർക്കും. ലോകസമസ്ത: സുഖിനോ ഭവന്തു ചൊല്ലി ഇനിയും നാം നടന്നാൽ, നാളെ കേരളത്തിൽ ഒറ്റ ഹിന്ദു പോലും അവശേഷിക്കില്ല. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാതെ ശക്തമായ രീതിയിൽ തന്നെ പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ പ്രജീഷ് അഭിപ്രായപ്പെട്ടു. ഈ വരുന്ന ശനിയാഴ്‌ച്ച പ്രതേക അയ്യപ്പ പൂജയും, സർക്കാർ ആഭിമുഖ്യത്തിൽ നടത്തിയ ആചാരലംഘന ശ്രമത്തിനെതിരെയുള്ള വൻപിച്ച പ്രതിഷേധ സമ്മേളനവും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടക്കുന്നതായിരിക്കും, എല്ലാ അയ്യപ്പ വിശ്വാസികളും ഈ സമ്മേളനത്തിൽ പങ്കെടുക്കണം എന്ന് സെക്രട്ടറി ബൈജു മേനോൻ അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP